LATEST

പാചക വാതക ക്ഷാമത്തിൽ റേഷൻ കടകളിലും പ്രതിസന്ധി; കാർഡ് ഉടമകൾ നിരാശരായി മടങ്ങുന്നു


കൊല്ലം: സർക്കാർ പ്രഖ്യാപിച്ച ഒരു ലിറ്റർ മണ്ണെണ്ണ നൽകാനുള്ള സ്റ്റോക്ക് ഭൂരിഭാഗം റേഷൻകടകളിലും ഇല്ലാത്തതിനാൽ കാർഡ് ഉടമകളും റേഷൻ കടയുടമകളും തമ്മിൽ തർക്കം. പാചകവാതക ഗാർഹിക സിലിണ്ടറുകൾക്കും ക്ഷാമം ഉണ്ടാകുമെന്ന കണക്കുകൂട്ടലിൽ ജനങ്ങൾ കൂട്ടത്തോടെ കടകളിലേക്ക് എത്തിയതാണ് മണ്ണെണ്ണയ്ക്ക് പെട്ടെന്ന് പിടിവലി ഉണ്ടാകാൻ കാരണം.മൂന്ന് മാസം കൂടുമ്പോഴാണ് റേഷൻ കടകൾക്ക് മണ്ണെണ്ണ അനുവദിക്കുന്നത്. എ.എ.വൈ കാർഡുകൾക്ക് ഒരു ലിറ്ററും ബാക്കി കാർഡുകൾക്ക് അര ലിറ്ററും വീതമായിരുന്നു വിതരണം. കടകളിലെത്തിക്കുന്ന മണ്ണെണ്ണ മൂന്ന് മാസം കൊണ്ടാണ് വിതരണം ചെയ്തിരുന്നത്. ഒരു വിഭാഗം കാർഡ് ഉടമകൾ സ്ഥിരമായി മണ്ണെണ്ണ വാങ്ങാത്തതിനാൽ ആകെ കണക്കിൽ സംസ്ഥാനത്ത് വലിയ മണ്ണെണ്ണ നീക്കിയിരുപ്പ് ഉണ്ട്. ഇത് തീർക്കാനായാണ് സർക്കാർ അധികമായി സ്റ്റോക്ക് എത്തിക്കാതെ അര ലിറ്റർ മണ്ണെണ്ണ കൂടി അധികം നൽകുമെന്ന് പ്രഖ്യാപിച്ചത്.


Source link

Related Articles

Back to top button