പാക് താരത്തെ ലേലത്തില്‍ വാങ്ങി കാവ്യ മാരന്‍; സണ്‍റൈസേഴ്‌സ് ഉടമയ്‌ക്കെതിരെ രോഷം

ലണ്ടന്‍: 2008ലെ പ്രഥമ സീസണില്‍ മാത്രമാണ് പാകിസ്ഥാനില്‍ നിന്നുള്ള ക്രിക്കറ്റ് താരങ്ങള്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ഭാഗമായത്. പിന്നീട് ഒരു സീസണിലും പാക് താരങ്ങളെ ലേലത്തില്‍ പോലും ഉള്‍പ്പെടുത്തിയിട്ടില്ല. ഐപിഎല്‍ വളര്‍ന്നു വലുതായി വിവിധ രാജ്യങ്ങളിലെ ലീഗുകളില്‍ പോലും ഇന്ത്യന്‍ ഫ്രാഞ്ചൈസികള്‍ ടീമുകളെ സ്വന്തമാക്കാന്‍ തുടങ്ങി. ഇപ്പോഴിതാ ഒരു പാകിസ്ഥാന്‍ ക്രിക്കറ്റ് താരത്തെ തന്റെ ടീമില്‍ ഉള്‍പ്പെടുത്തിയതിലൂടെ ആരാധകരോഷത്തിന് ഇരയായിരിക്കുകയാണ് സണ്‍റൈസേഴ്‌സ് ഉടമ കാവ്യ മാരന്‍.ഇംഗ്ലണ്ടിലെ ദി ഹണ്ട്രഡ് ലീഗിലാണ് കാവ്യയുടെ ഉടമസ്ഥതയിലുള്ള സണ്‍റൈസേഴ്‌സ് ലീഡ്‌സ് പാകിസ്ഥാന്‍ സ്പിന്നര്‍ അബ്രാര്‍ അഹമ്മദിനെ ടീമില്‍ ഉള്‍പ്പെടുത്തിയത്. ഇന്ത്യയില്‍ നിന്നുള്ള ഒരു ഫ്രാഞ്ചൈസികളും മറ്റ് ലീഗുകളില്‍ പോലും പാക് താരങ്ങളെ ഉള്‍പ്പെടുത്താറില്ല. ഇത് മറികടന്നാണ് കാവ്യയുടെ ടീം ലെഗ് സ്പിന്നറെ ടീമിലെടുത്തത്.ലേലത്തില്‍ ട്രെന്റ് റോക്കറ്റ്‌സുമായി നടന്ന വാശിയേറിയ ലേലത്തിനൊടുവില്‍ 2.34 കോടി രൂപയ്ക്കാണ് (190,000 പൗണ്ട്) സണ്‍റൈസേഴ്‌സ് 27-കാരനായ അബ്രാര്‍ അഹമ്മദിനെ ടീമിലെത്തിച്ചത്. കാവ്യയും ലേലത്തില്‍ പങ്കെടുത്തിരുന്നു. പഹല്‍ഗാം ഭീകരാക്രമണത്തിന്റെ ഫശ്ചാത്തലത്തില്‍ ഇരുരാജ്യങ്ങളും തമ്മില്‍ ക്രിക്കറ്റ് മത്സരങ്ങള്‍ കളിക്കുമ്പോള്‍ പരസ്പരം ഹസ്തദാനം പോലും ചെയ്യാറില്ലെന്നിരിക്കെയാണ് ഒരു ഇന്ത്യന്‍ ഫ്രാഞ്ചൈസി പാക് താരത്തെ ടീമില്‍ ഉള്‍പ്പെടുത്തിയത്.
Source link



