test del 5 copy of del 3
‘പാക്കിസ്ഥാന് ഇക്കാര്യത്തിൽ ഒരു പങ്കുമില്ല; പറഞ്ഞതൊന്നും സത്യമല്ല, ഇന്ത്യക്ക് വലിയ പങ്കുവഹിക്കാനാവും’: ഇറാൻ

പട്ന∙ ഇറാൻ–യുഎസ് ചർച്ചകൾക്ക് ഇസ്ലാമാബാദ് സൗകര്യമൊരുക്കുന്നുവെന്ന വാദങ്ങൾ അടിസ്ഥാനരഹിതമെന്ന് ഇറാൻ പരമോന്നത നേതാവിന്റെ ഇന്ത്യയിലെ പ്രതിനിധി അബ്ദുൾ മജിദ് ഹക്കീം ഇലാഹി. ആഗോള എണ്ണവിലയെ സ്വാധീനിക്കാനാണ് ഇത്തരം അവകാശവാദങ്ങൾ കൊണ്ട് പാക്കിസ്ഥാൻ ലക്ഷ്യമിടുന്നതെന്നു വാർത്താ ഏജൻസി എഎൻഐക്ക് നൽകിയ അഭിമുഖത്തിൽ ഇലാഹി പറഞ്ഞു.പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കുന്നതിന് ഇന്ത്യയുൾപ്പെടെ എല്ലാ രാജ്യങ്ങൾക്കും സംഭാവന നൽകാൻ കഴിയുമെന്നും ഇലാഹി പറഞ്ഞു. മുൻ ഇറാൻ പരമോന്നത നേതാവ് അലി ഖമനയിയുടെ അനുശോചന ചടങ്ങുമായി ബന്ധപ്പെട്ട് നിലവിൽ പട്നയിലാണ് അബ്ദുൾ മജിദ് ഹക്കീം ഇലാഹി.
Source link

