test del 4 copy of del 3

‘പാക്കിസ്ഥാനെ കടലിലൂടെ ആക്രമിക്കാൻ സജ്ജമായിരുന്നു; സൈനിക നടപടികൾ നിർത്താൻ അവർ അഭ്യർഥിച്ചു’


ന്യൂഡൽഹി ∙ ഓപ്പറേഷൻ സിന്ദൂറിൽ പാക്കിസ്ഥാനെ കടലിലൂടെ ആക്രമിക്കാൻ ഇന്ത്യ സജ്ജമായിരുന്നുവെന്ന് നാവികസേനാ മേധാവി അഡ്മിറൽ ദിനേഷ് കെ. ത്രിപാഠി. പാക്കിസ്ഥാനെ കടലിലൂടെ ആക്രമിക്കാൻ ഞങ്ങൾ മിനിറ്റുകൾ മാത്രം അകലെയായിരുന്നു. ആ സമയത്താണ് സൈനിക നടപടികൾ നിർത്താൻ അവർ അഭ്യർഥിച്ചതെന്നും ദിനേഷ് കെ. ത്രിപാഠി വെളിപ്പെടുത്തി. ഇത് ഇപ്പോൾ ഒരു രഹസ്യമല്ലെന്നും അദ്ദേഹം പറഞ്ഞു.ഓപ്പറേഷൻ സിന്ദൂർ സമയത്തെ ഇന്ത്യൻ നാവികസേനയുടെ ശക്തമായ നിലപാട് കാരണം പാക്കിസ്ഥാൻ നാവികസേനയ്ക്ക് അവരുടെ തുറമുഖങ്ങൾക്ക് അടുത്തോ മക്രാൻ തീരത്തോ ഒതുങ്ങിക്കൂടേണ്ടി വന്നുവെന്ന് ദിനേഷ് കെ. ത്രിപാഠി നേരത്തേ പറഞ്ഞിരുന്നു. ജമ്മു കശ്മീരിലെ പഹൽഗാമിൽ 26 സാധാരണക്കാർ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടതിനു പിന്നാലെ 2025 മെയ് 7നാണ് ഇന്ത്യ ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചത്. സൈനിക നടപടിയിൽ നൂറിലധികം ഭീകരർ കൊല്ലപ്പെട്ടു. തുടർന്നുണ്ടായ ഏതാനും ദിവസത്തെ ഇന്ത്യ-പാക് സംഘർഷത്തിനു ശേഷം മെയ് 10ന് വെടിനിർത്തൽ പ്രഖ്യാപിക്കുകയായിരുന്നു.


Source link

Back to top button