LATEST

പാകിസ്ഥാൻ സമ്പൂർണ അടച്ചുപൂട്ടലിലേക്ക്, ഇഫ്താർ പാർട്ടികൾക്കുപോലും നിരോധനം


കറാച്ചി: കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന പാകിസ്ഥാനെ കൂടുതൽ ഞെരുക്കി ഇറാൻ യുദ്ധം. യുദ്ധം നീളുന്നതിനാൽ പാകിസ്ഥാൻ അടച്ചുപൂട്ടലിലേക്ക് കടന്നിരിക്കുകയാണ്. ആഗോള എണ്ണവില കുതിച്ചുയർന്നതോടെ പിടിച്ചുനിൽക്കാൻ കഴിയാതെയാണ് സ്കൂളുകളും ഓഫീസുകളും ഉൾപ്പെടെ അടച്ചിടാൻ തീരുമാനിച്ചത്. പുണ്യമാസമായ റംസാനിൽ ഇഫ്താർ പാർട്ടികൾ നടത്തുന്നതുപോലും വിലക്കിയിരിക്കുകയാണ് എന്നാണ് റിപ്പോർട്ട്. ബാങ്കുകൾ ഒഴികെയുള്ള ഓഫീസുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും രണ്ടാഴ്ചത്തേക്ക് പൂർണമായും വർക്ക് ഫ്രം ഹോമിലേക്ക് മാറ്റിയിട്ടുണ്ട്. അവശ്യ സേവനങ്ങൾ നൽകുന്ന സർക്കാർ ഓഫീസുകൾ ആഴ്ചയിൽ നാലുദിവസം മാത്രം പ്രവർത്തിച്ചാൽ മതിയെന്നാണ് അധികൃതരുടെ ഉത്തരവ്. ഇവിടങ്ങളിൽ അമ്പതുശതമാനം ജീവനക്കാർ മാത്രം എത്തിയാൽ മതിയാകും.ഹോർമുസ് കടലിടുക്ക് അടച്ചതോടെ പാകിസ്ഥാനിലേക്കുള്ള എണ്ണവരവ് ഏതാണ്ട് പൂർണമായി നിലച്ച അവസ്ഥയിലാണ്. മാത്രമല്ല വൻ വിലകൊടുത്ത് എണ്ണവാങ്ങാനുള്ള സാമ്പത്തിക സ്ഥിതിയുമില്ല. അതിനാൽ എണ്ണയുടെയും പാചകവാതകത്തിന്റെയും ഉപയോഗം പരമാവധി കുറയ്ക്കാണ് അടച്ചുപൂട്ടുന്നതെന്നാണ് ഔദ്യോഗിക വിശദീകരണം. ആംബുലൻസ്, പൊതുഗതാഗത സംവിധാനങ്ങൾ എന്നിവയ്ക്ക് മാത്രമാണ് ആവശ്യാനുസരണം ഇന്ധനം നൽകാൻ അനുമതിയുളളത്. രണ്ടുമാസത്തേക്ക് നാൽപ്പതുശതമാനം സർക്കാർ വാഹനങ്ങൾ മാത്രമേ ഉപയോഗിക്കാവൂ. അതും ഒഴിച്ചുകൂടാനാവാത്ത അവസരങ്ങളിൽ മാത്രം. ഫെഡറൽ, പ്രവിശ്യാ കാബിനറ്റ് അംഗങ്ങളുടെ ശമ്പളത്തിൽ രണ്ടുമാസത്തേക്ക് 25 ശതമാനം കുറവുവരുത്തും. 3,00,000 രൂപയോ അതിൽ കൂടുതലോ ശമ്പളമുളള ഉദ്യോഗസ്ഥർ മാസത്തിൽ രണ്ടുദിവസം ശമ്പളമില്ലാതെ ജോലിചെയ്യണം. മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും വിദേശ യാത്രകൾക്കും രണ്ടുമാസത്തേക്ക് വിലക്കുണ്ട്. സർക്കാർ തലത്തിലെ ഇഫ്താർ പാർട്ടികൾക്കും നിരോധനമുണ്ട്.


Source link

Related Articles

Back to top button