പശ്ചിമേഷ്യൻ പ്രതിസന്ധിക്ക് പരിഹാരം നയതന്ത്രം: മോദി

ന്യൂഡൽഹി: പശ്ചിമേഷ്യൻ പ്രതിസന്ധി പരിഹരിക്കാനുള്ള ഏക വഴി സംഭാഷണവും നയതന്ത്രവും മാത്രമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ലോക്സഭയിൽ പറഞ്ഞു. സംഘർഷം ലഘൂകരിക്കാനും ശത്രുത അവസാനിപ്പിക്കാനും ലക്ഷ്യമിട്ടാണ് ഇന്ത്യയുടെ ഓരോ ശ്രമവും. യുദ്ധത്തിൽ ഏതൊരു ജീവനും അപകടത്തിലാകുന്നത് മനുഷ്യരാശിയുടെ താൽപ്പര്യങ്ങൾക്ക് വിരുദ്ധമാണെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.ഗൾഫ് രാജ്യങ്ങളിൽ ഏകദേശം ഒരു കോടി ഇന്ത്യക്കാരുണ്ട്. അവിടെയുള്ള വാണിജ്യ കപ്പലുകളിലെ ഇന്ത്യൻ ജീവനക്കാരുടെ കാര്യത്തിലും ആശങ്കയുണ്ട്. അതിനാൽ, പാർലമെന്റ് ഏകകണ്ഠമായി പ്രതികരിക്കണം.വാണിജ്യ കപ്പലുകളെ ആക്രമിക്കുന്നതും ഹോർമുസ് കടലിടുക്ക് പോലുള്ള അന്താരാഷ്ട്ര ജലപാതകൾ തടസ്സപ്പെടുത്തലും അംഗീകരിക്കാനാകില്ല. യുദ്ധത്തിനിടയിലും ഇന്ത്യൻ കപ്പലുകളുടെ സുരക്ഷിത യാത്രയ്ക്കായി തുടർച്ചയായി നയതന്ത്ര ചർച്ചകൾ നടത്തുന്നു.
Source link



