test del 3

പലസ്തീൻകാർക്ക് വധശിക്ഷ; വിവാദനിയമവുമായി ഇസ്രയേൽ


ജറുസലം∙ ഇസ്രയേൽ പൗരന്മാരെ കൊലപ്പെടുത്തുന്ന പലസ്തീൻകാരെ തൂക്കിലേറ്റുന്നതിനുള്ള വിവാദ നിയമം ഇസ്രയേൽ പാർലമെന്റ് പാസാക്കി. തീവ്രവലതു പാർട്ടികളുടെ ദീർഘകാലത്തെ ആവശ്യമായിരുന്നു ഈ നിയമം. ഇസ്രയേൽ അധിനിവേശ വെസ്റ്റ് ബാങ്കിലെ പലസ്തീൻകാരെ വിചാരണ ചെയ്യുന്ന സൈനിക കോടതികളിൽ ഇനി മുതൽ സ്ഥിരമായി വിധിക്കുക വധശിക്ഷയായിരിക്കും. ‘ഇസ്രയേലിന്റെ നിലനിൽപിനെ ചോദ്യം ചെയ്യുന്ന’ കുറ്റകൃത്യങ്ങൾക്കു മാത്രമേ ഇതു ബാധകമാകൂ. ഈ പ്രത്യേക നിർവചനം മൂലം ഇസ്രയേലിലെ ജൂത പൗരന്മാർക്ക് ഈ ശിക്ഷ ലഭിക്കില്ലെന്നും ഇതു വംശീയ വിവേചനമാണെന്നും മനുഷ്യാവകാശ സംഘടനകൾ ആരോപിക്കുന്നു.


Source link

Back to top button