test del 3

പറക്കാൻ ചെലവേറും; ഇന്ധന സർചാർജ് വർധിപ്പിച്ച് ഇൻ‌ഡിഗോ, ദൂരപരിധി അനുസരിച്ച് വിവിധ സ്ലാബുകൾ


ന്യൂഡൽഹി∙ വിമാന ഇന്ധന വില വർധനയ്ക്കു പിന്നാലെ ഇൻഡിഗോ വിമാനടിക്കറ്റിനൊപ്പമുള്ള ഇന്ധന സർചാർജ് വർധിപ്പിച്ചു. ഏപ്രിൽ 2 പുലർച്ചെ ഒന്നു മുതൽ എടുക്കുന്ന ടിക്കറ്റുകൾക്ക് നിരക്ക് ബാധകമാകും. മാർച്ച് 13 മുതൽ ദൂരവ്യത്യാസമില്ലാതെ എല്ലാ ആഭ്യന്തര സർവീസുകൾക്കും 425 രൂപയാണ് അധികമായി ഇൻഡിഗോ ഈടാക്കിയിരുന്നത്. ഇതിനി ദൂരപരിധിയനുസരിച്ച് 275 രൂപ മുതൽ 950 രൂപ വരെ വിവിധ സ്ലാബുകളായി ഈടാക്കും. ചെറുറൂട്ടുകളിലെ ഇന്ധനസർചാർജ് നേരിയ തോതിൽ കുറഞ്ഞെങ്കിലും ദൈർഘ്യമേറിയ റൂട്ടുകൾക്ക് ചെലവേറും.  വരും ദിവസങ്ങളിൽ മറ്റു കമ്പനികളും നിരക്കുവർധന പ്രഖ്യാപിച്ചേക്കും.നിലവിലെ നിരക്കുകൾ ഇങ്ങനെ∙ ഗൾഫ് രാജ്യങ്ങൾ: 900 രൂപ 


Source link

Back to top button