LATEST

പരസ്പര സഹകരണം അനിവാര്യം: ഇറാൻ പ്രസിഡന്റ്


ടെഹ്റാൻ: മേഖലയുടെ സ്ഥിരതയ്ക്ക് പരസ്പര സഹകരണം അനിവാര്യമെന്ന് ഇറാൻ പ്രസിഡന്റ് മസ്ഊദ് പെസഷ്‌കിയാൻ. ജനങ്ങളുടെ അഭിലാഷങ്ങൾ മാനിക്കണമെന്നും മേഖലയിലെ ജനങ്ങൾ ഇസ്രയേൽ അമേരിക്ക ആക്രമണത്തിന് എതിരെന്നും പ്രസിഡന്റ് പറഞ്ഞു. അതിനിടെ, ബഹ്റൈൻ, യു.എ.ഇ സംയുക്ത ദൗത്യ സംഘത്തിന് നേരെ ഇറാൻ നടത്തിയ ആക്രമണത്തിൽ യു.എ.ഇ സേനയിലെ സിവിലിയൻ കോൺട്രാക്ടർ ബഹ്‌റൈനിൽ കൊല്ലപ്പെട്ടു. മൊറൊക്കോ പൗരനാണ് മരിച്ചത്. അഞ്ചു സൈനികർക്ക് പരിക്കേറ്റു. അതേസമയം, സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ദുബായ് സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഓൺലൈൻ ക്ലാസ് നീട്ടി. ഏപ്രിൽ മൂന്നു വരെയാണ് ഓൺലൈൻ ക്ലാസുകൾ.


Source link

Related Articles

Back to top button