NATIIONAL
പന്തു നോക്കിയാണ് കളിക്കാറ്, ബോളർ ആരെന്നതു വിഷയമല്ല, 20 റൺസ് കൂടി വേണമായിരുന്നു: വെടിക്കെട്ട് ബാറ്റിങ്ങിനു പിന്നാലെ വൈഭവ്

ഗുവാഹത്തി∙ ഇന്ത്യൻ പ്രീമിയർ ലീഗിൽ ജസ്പ്രീത് ബുമ്രയ്ക്കു പിന്നാലെ, ഓസ്ട്രേലിയൻ പേസർ ജോഷ് ഹെയ്സൽവുഡിനെതിരെയും തകർപ്പൻ ബാറ്റിങ് പ്രകടനം നടത്തിയതിൽ പ്രതികരിച്ച് വൈഭവ് സൂര്യവംശി. പന്തു നോക്കിയാണു കളിക്കുന്നതെന്നും പന്തെറിയുന്നത് ആരാണെന്നു ശ്രദ്ധിക്കാറില്ലെന്നുമാണു മത്സരത്തിനു പിന്നാലെ വൈഭവിന്റെ പ്രതികരണം. റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിനെതിരെ 26 പന്തുകൾ നേരിട്ട വൈഭവ്, ഏഴു സിക്സുകളും എട്ടു ഫോറുകളുമുൾപ്പടെ 78 റൺസെടുത്തു തിളങ്ങിയിരുന്നു. മത്സരത്തിൽ രാജസ്ഥാൻ ആറു വിക്കറ്റ് വിജയം സ്വന്തമാക്കിയതോടെ വൈഭവ് കളിയിലെ താരവുമായി. മത്സരത്തിൽ ആർസിബി ഉയർത്തിയ 202 റൺസ് വിജയലക്ഷ്യത്തിലേക്ക് നാലു വിക്കറ്റ് നഷ്ടത്തിൽ രണ്ടോവറുകൾ ബാക്കിനിൽക്കെയാണ് രാജസ്ഥാൻ എത്തിയത്.സീസണിൽ നാലു മത്സരങ്ങൾ കളിച്ച വൈഭവ് രണ്ട് അർധ സെഞ്ചറികളാണ് സ്വന്തമാക്കിയത്. ചെന്നൈ സൂപ്പർ കിങ്സിനെതിരായ ആദ്യ മത്സരത്തിൽ താരം 52 റൺസെടുത്തിരുന്നു. ആകെ 200 റൺസുമായി റൺവേട്ടക്കാരുടെ പട്ടികയിൽ വൈഭവ് ഒന്നാം സ്ഥാനത്തുണ്ട്. കഴിഞ്ഞ സീസണിൽ ഏഴു മത്സരങ്ങൾ കളിച്ച താരം ഒരു സെഞ്ചറിയുൾപ്പടെ 252 റൺസാണ് അടിച്ചെടുത്തത്.
Source link


