CINEMA
പത്രിക സമർപ്പിച്ച് സ്റ്റലിനും വിജയ്‌യും

ചെന്നൈ: തമിഴ്നാട് നിയമസഭ തിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രിയും ഡി.എം.കെ അദ്ധ്യക്ഷനുമായ എം.കെ. സ്റ്റാലിനും നടനും തമിഴക വെട്രി കഴകം (ടി.വി.കെ) അദ്ധ്യക്ഷനുമായ വിജയ്‌യും ഇന്നലെ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. കൊളത്തൂർ നിയമസഭ മണ്ഡലത്തിലാണ് സ്റ്റാലിൻ പത്രിക സമർപ്പിച്ചത്. കനത്ത സുരക്ഷയിൽ മുതിർന്ന ഡി.എം.കെ നേതാക്കളുടെയും പാർട്ടി പ്രവർത്തകരുടെയും അകമ്പടിയോടെയാണ് സ്റ്റാലിൻ പത്രിക സമർപ്പിക്കാനെത്തിയത്. 2011 മുതൽ സ്റ്റാലിൻ പ്രതിനിധീകരിക്കുന്ന മണ്ഡലമാണ് കൊളത്തൂർ.തിരഞ്ഞെടുപ്പിൽ തങ്ങൾക്ക് ആത്മവിശ്വാസമുണ്ടെന്ന് പത്രിക സമർപ്പിച്ചശേഷം സ്റ്റാലിൻ പറഞ്ഞു. തന്റെ സീറ്റിൽ മാത്രമല്ല,സംസ്ഥാനത്തെ എല്ലാ ഡി.എം.കെ സ്ഥാനാർത്ഥികളും വൻ ഭൂരിപക്ഷത്തിൽ വിജയിക്കും. മത്സരം ദില്ലിയും തമിഴ്നാടും തമ്മിൽ ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തുടർന്ന് സ്റ്റാലിൻ റോഡ് ഷോയും നടത്തി. റോഡ്ഷോയിൽ നൂറു കണക്കിന് സ്ത്രീകളെയും ഡി.എം.കെ അണിനിരത്തിരണ്ട് മണ്ഡലങ്ങളിൽ മത്സരിക്കുന്ന വിജയ്, ചെന്നൈ പെരമ്പൂരിലാണ് ഇന്നലെ പത്രിക സമർപ്പിച്ചത്. പാർട്ടി പ്രവർത്തകരുടെയും ആരാധകരുടെയും അകമ്പടിയോടെയാണ് വിജയ് നാമനിർദ്ദേശ പത്രിക സമർപ്പിക്കാനെത്തിയത്. തിരുച്ചിറപ്പള്ളി ഈസ്റ്റ്,പെരമ്പൂർ നിയമസഭാ മണ്ഡലങ്ങളിൽനിന്നാണ് വിജയ് ജനവിധി തേടുക.
Source link


