LATEST

പത്രിക സമർപ്പിക്കാൻ ഇനി രണ്ടുനാൾ മാത്രം


തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ നാമനിർദ്ദേശ പത്രിക സമർപ്പിക്കാൻ ഇനി രണ്ട് ദിവസം മാത്രം. 23 വരെയാണ് പത്രിക സമർപ്പണത്തിന് സമയമുള്ളതെങ്കിലും ഇതിനിടയിൽ പെരുന്നാൾ അവധിയും ഞായറാഴ്ചയും വരും. അതായത് 21, 23 തീയതികളിൽ മാത്രമാണ് പത്രിക സമർപ്പിക്കാനുള്ള സമയം. സംസ്ഥാനത്ത് 140 മണ്ഡലങ്ങളിലായി ഇന്നലെ വരെ 32 പത്രികകളാണ് ലഭിച്ചത്. മുഖ്യമന്ത്രി പിണറായി വിജയൻ കണ്ണൂരിലെ ധർമ്മടത്തും കോൺഗ്രസ് നേതാക്കളായ ടി.എൻ. പ്രതാപൻ മണലൂരിലും കെ.ആർ. മഹേഷ് കരുനാഗപ്പള്ളിയിലും പത്രിക നൽകി. ബി.ജെ.പി.സ്ഥാനാർത്ഥികൾ ശനിയാഴ്ചയാണ് പത്രിക നൽകുന്നത്. കോൺഗ്രസ് സ്ഥാനാർത്ഥി നിർണയം പൂർത്തിയായിട്ടുമില്ല.


Source link

Related Articles

Back to top button