test del 4 copy of del 3

പത്രികയിൽ പ്രായമുൾപ്പെടെ തെറ്റിച്ച് വിജയ്: സത്യവാങ്മൂലത്തിൽ ഗുരുതര പിഴവുകൾ; പുതുക്കി വീണ്ടും സമർപ്പിച്ചു


ചെന്നൈ ∙ തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷൻ വിജയ് ഇരു മണ്ഡലങ്ങളിലും നാമനിർദേശ പത്രികയ്ക്കൊപ്പം സമർപ്പിച്ച സത്യവാങ്മൂലത്തിൽ ഗുരുതര പിഴവ്. തുടർന്ന് പുതിയ സത്യവാങ്മൂലം നൽകി. പത്രികസമർപ്പണം നാളെ പൂർത്തിയാകാനിരിക്കെ, കഷ്ടിച്ചാണ് ‘അപകട’ത്തിൽ നിന്നു നടൻ തടിയൂരിയത്. കഴിഞ്ഞ തിങ്കളാഴ്ച പെരമ്പൂർ നിയമസഭാ മണ്ഡലത്തിൽ സമർപ്പിച്ചപത്രികയിൽ തനിക്കെതിരെ കേസുകൾ ഇല്ലെന്ന് അവകാശപ്പെട്ടിരുന്നു. എന്നാൽ, 3 ദിവസത്തിന് ശേഷം തിരുച്ചിറപ്പള്ളി ഈസ്റ്റിൽ സമർപ്പിച്ച പത്രികയിൽ 2 കേസുകളുണ്ടെന്നു രേഖപ്പെടുത്തി. പെരമ്പൂരിൽ പ്രായം 52 ആണെന്നും തിരുച്ചിറപ്പള്ളിയിൽ 51 ആണെന്നുമാണു രേഖപ്പെടുത്തിയിരുന്നത്.ഇതിനിടെ, വോട്ടിനു പണം നൽകുന്നതിനെ അതിരൂക്ഷമായി വിമർശിച്ചിരുന്ന വിജയിനു തിരിച്ചടിയായി ലാൽഗുഡിയിലെ ടിവികെ സ്ഥാനാർഥിയുടെ ബന്ധുവിന്റെ വീട്ടിൽ നിന്ന് അരക്കോടി രൂപ ആദായനികുതി ഉദ്യോഗസ്ഥരും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും ചേർന്നു പിടികൂടി. പുതുച്ചേരിയിൽ വിജയ് നടത്തിയ റോഡ് ഷോയ്ക്കിടെ രണ്ട് പേർ അപകടത്തിൽപെട്ടു. വിജയിനെ കാത്തു നിന്ന യുവതി ബോധരഹിതയായി.


Source link

Back to top button