CINEMA
പത്ത് വർഷത്തിന് ശേഷം രണ്ടാം ഭാഗം; ‘ഹാപ്പി വെഡ്ഡിംഗ് 2’ ഉടനെന്ന് ഒമർ ലുലു

2016ൽ പുറത്തിറങ്ങിയ ‘ഹാപ്പി വെഡ്ഡിംഗ്’ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം പ്രഖ്യാപിച്ച് സംവിധായകൻ ഒമർ ലുലു. ആദ്യഭാഗത്തിന്റെ അതേ ജോണറിൽ തന്നെ ഒരുങ്ങുന്ന ചിത്രം ഉടൻ വരുമെന്നാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ ഒമർ ലുലു അറിയിച്ചിരിക്കുന്നത്. ഒമർ ലുലുവിന്റെ ആദ്യ ചിത്രമായിരുന്നു ഹാപ്പി വെഡ്ഡിംഗ്. രണ്ടാംഭാഗവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ സംവിധായകൻ പുറത്തുവിട്ടിട്ടില്ല. സിജു വിൽസൺ, ഷറഫുദ്ദീൻ, സൗബിൻ ഷാഹിർ എന്നിവരായിരുന്നു ഹാപ്പി വെഡ്ഡിംഗിലെ പ്രധാന താരങ്ങൾ. മനീഷ് കെ സിയും പ്രനീഷും ചേർന്നെഴുതിയ ചിത്രം നിർമിച്ചത് നാസർ അലിയായിരുന്നു. സിനു സിദ്ധാർത്ഥ് ഛായാഗ്രഹണവും അരുൺ മുരളീധരൻ സംഗീതവും വിമൽ ടി കെ പശ്ചാത്തലസംഗീതവും ഒരുക്കി.
Source link


