പത്തുവർഷം സൈനിക സേവനം; വിരമിച്ചശേഷം കോച്ചിംഗിനുപോകാതെ സ്വന്തമായി പഠനം; സിവിൽ സർവീസിൽ റാങ്ക്

തിരുവനന്തപുരം: സൈനിക സേവനത്തിലെ ഉൾക്കരുത്തുമായി സിവിൽ സർവീസ് പരീക്ഷ എഴുതിയ സൂര്യ വി കെ നേടിയത് 162-ാം റാങ്ക്. തിരുവനന്തപുരം കണ്ണമ്മൂല സ്വദേശിനിയായ സൂര്യ കരസ്ഥമാക്കിയത് എൻജിനീയറിംഗ്, ലോജിസ്റ്റിക്സ് മാനേജ്മെന്റിൽ ബിരുദാനന്തര ബിരുദം. ഇതിനുശേഷം നേവി സർവീസിലേക്ക്.2011 ൽ കമ്മിഷൻഡ് ഓഫീസറായിട്ടായിരുന്നു നിയമനം. 2021 ൽ കൊച്ചിയില സതേൺ നേവൽ കമാന്റിംഗ് ബേസിൽ നിന്നും വിരമിച്ചു. ഇതിനു ശേഷം സിവിൽ സർവീസെന്ന സ്വപ്നത്തിലെത്താൻ ശ്രമം തുടങ്ങി. നേവിയിലായിരുന്നതിനാൽ അഞ്ച് വയസിന്റെ ഇളവ് ലഭിച്ചു. സർവീസിൽ നിന്നും വിരമിച്ചയുടൻ സിവിൽ സർവീസ് പരീക്ഷ എഴുതി. എന്നാൽ പ്രതീക്ഷിച്ച വിജയം നേടാനായില്ല. എങ്കിലും പരിശ്രമം തുടർന്നു.അഞ്ചാം തവണ മികച്ച റാങ്ക്. കോച്ചിംഗിന് പോകാതെ സ്വയം ചിട്ടപ്പെടുത്തിയ രീതിയിലായിരുന്നു പഠനവും തയാറെടുപ്പും. കണ്ണമ്മൂല വിദ്യാധിരാജ റോഡിൽ കൃഷ്ണകൃപയിൽ വി വിജയകുമാറിന്റെയും എൽ കൃഷ്ണകുമാരിയുടെയും മകളാണ് സൂര്യ. സഹോദരി ഇന്ദു ടെക്നോപാർക്കിൽ ഐ ബി എസിലാണ്.
Source link



