LATEST

‘പണം വാങ്ങി കള്ളക്കേസെടുത്തു’, വീട്ടിലെത്തിയ പൊലീസുകാരനെ മര്‍ദ്ദിച്ച് പ്രതിയും മകനും


തൃശൂര്‍: കേസിന്റെ ഭാഗമായി വീട്ടിലെത്തിയ പൊലീസുകാരനെ പ്രതിയും മകനും ചേര്‍ന്ന് മര്‍ദ്ദിച്ചു. തൃശൂര്‍ ജില്ലയിലെ അന്തിക്കാട് പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ അരുണ്‍ രാജിനാണ് മര്‍ദ്ദനമേറ്റത്.സംഭവത്തില്‍ പ്രതികളായ മണികണ്ഠന്‍, ഇയാളുടെ മകന്‍ അക്ഷയ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. മണികണ്ഠന് എതിരെയുള്ള ഒരു കേസില്‍ നോട്ടീസ് കൊടുക്കാനാണ് അരുണ്‍ രാജ് വീട്ടിലെത്തിയത്.അരുണ്‍ രാജിനെ പ്രതിയും മകനും ചേര്‍ന്ന് മാരകമായി പരിക്കേല്‍പ്പിക്കുകയായിരുന്നു. പണം വാങ്ങി കള്ളക്കേസെടുക്കുന്നുവെന്ന് ആരോപിച്ചായിരുന്നു സിവില്‍ പൊലീസ് ഓഫീസര്‍ക്ക് നേരെയുള്ള മര്‍ദ്ദനം.


Source link

Related Articles

Back to top button