test del 5 copy of del 3
നേമം, വട്ടിയൂർക്കാവ്, കാട്ടാക്കട, കഴക്കൂട്ടം; വോട്ട് കണക്ക് വച്ചുള്ള വിശദ പരിശോധനയിലേക്ക് മുന്നണികൾ

തിരുവനന്തപുരം∙ ജില്ലയിൽ വാശിയേറിയ ത്രികോണപ്പോരാട്ടം നടന്ന 4 സീറ്റുകളിൽ വിജയപ്രതീക്ഷയിൽ മുന്നണികൾ. രാഷ്ട്രീയകേരളം ഉറ്റുനോക്കുന്ന നേമം ഉൾപ്പെടെയുള്ള സീറ്റുകൾ ആരു പിടിക്കും എന്നറിയാൻ വോട്ട് കണക്ക് വച്ചുള്ള വിശദ പരിശോധനകളിലേക്കു മുന്നണി നേതൃത്വങ്ങൾ കടന്നു. നേമം: ബിജെപിയുടെ ഉറച്ച വോട്ട്ബാങ്കിനെ കടത്തിവെട്ടി മുന്നിൽക്കയറാനുള്ള നീക്കങ്ങളിൽ ഊന്നിയായിരുന്നു സിപിഎമ്മിന്റെയും കോൺഗ്രസിന്റെയും പ്രചാരണം. പ്രതീക്ഷിച്ച വോട്ടുകളെല്ലാം എൽഡിഎഫിന്റെ പെട്ടിയിലെത്തിയെന്ന് സിറ്റിങ് എംഎൽഎയായ വി.ശിവൻകുട്ടി കണക്കുകൂട്ടുന്നു. ബിജെപിയെ അകറ്റിനിർത്താൻ ന്യൂനപക്ഷ വോട്ടുകൾ ഒന്നായി എൽഡിഎഫ് പക്ഷത്തുനിന്ന കഴിഞ്ഞ തവണത്തെ അതേ സാഹചര്യം ആവർത്തിക്കും എന്നാണ് വിലയിരുത്തൽ. എസ്ഡിപിഐക്കു സ്വാധീനമുള്ള വോട്ടുകൾ എൽഡിഎഫിനൊപ്പം നിർത്തിയതിലൂടെ ന്യൂനപക്ഷ പിന്തുണ ഉറപ്പാക്കാനായെന്നും പ്രതീക്ഷിക്കുന്നു. അതേസമയം, ന്യൂനപക്ഷ വോട്ടുകൾ ഇക്കുറി ചിതറിയെന്നും അത് തങ്ങൾക്ക് അനുകൂലമാണെന്നും ബിജെപി കണക്കുകൂട്ടുന്നു. പാർട്ടിയുടെ ഉറച്ച വോട്ടുകൾ പിടിച്ചാൽ രാജീവ് ചന്ദ്രശേഖർ ഉറപ്പായും ജയിക്കുമെന്നും ബിജെപി അവകാശപ്പെടുന്നു. വട്ടിയൂർക്കാവ്: വി.കെ.പ്രശാന്തിന്റെ ജനകീയത വോട്ടായി മാറുമെന്ന് എൽഡിഎഫ് കണക്കുകൂട്ടുന്നു. ആർ.ശ്രീലേഖയ്ക്കു ലഭിക്കേണ്ട ബിജെപി വോട്ടുകളിൽ ചോർച്ചയുണ്ടായെന്നും അത് പ്രശാന്തിലേക്കെത്തുമെന്നുമാണ് പ്രതീക്ഷ. കഴിഞ്ഞ തവണ നേമത്ത് ബിജെപിയുടെ അക്കൗണ്ട് പൂട്ടിച്ചത് കെ.മുരളീധരന്റെ സാന്നിധ്യമാണെന്നും അതിനാൽ, അദ്ദേഹത്തിനെതിരായ ശക്തമായ വികാരം ബിജെപിയിലുണ്ടെന്നും എൽഡിഎഫ് കണക്കുകൂട്ടൂന്നു. ശ്രീലേഖയ്ക്കു നഷ്ടമാകുന്ന പാർട്ടി വോട്ടുകൾ അതുകൊണ്ടുതന്നെ മുരളിയിലേക്കു പോകില്ലെന്നാണു വിലയിരുത്തൽ. അതേസമയം, മുരളീധരനിലൂടെ മണ്ഡലം വീണ്ടെടുക്കുമെന്ന് കോൺഗ്രസ് ഉറപ്പിച്ചുപറയുന്നു, കക്ഷിരാഷ്ട്രീയത്തിനതീതമായി വോട്ടുകൾ മുരളിയിലേക്കെത്തും. മണ്ഡലത്തിലെ പ്രബല സാമുദായിക വിഭാഗങ്ങൾ മുരളിക്ക് അനുകൂലമാണെന്നും ചൂണ്ടിക്കാട്ടുന്നു. ശക്തമായ ഭരണവിരുദ്ധ വികാരവും മുരളിക്കു നേട്ടമാകുമെന്നും വിലയിരുത്തുന്നു. കാട്ടാക്കട: കഴിഞ്ഞ തവണത്തെ വൻ ഭൂരിപക്ഷം ലഭിക്കില്ലെങ്കിലും വിജയമുറപ്പെന്നാണ് എൽഡിഎഫ് അവകാശവാദം. പരമാവധി വോട്ടർമാരെ പോളിങ് ബൂത്തിൽ എത്തിച്ച് വോട്ടുറപ്പിക്കാൻ സാധിച്ചത് സിറ്റിങ് എംഎൽഎയായ ഐ.ബി.സതീഷിന്റെ ഹാട്രിക് മോഹത്തിനു ബലമേകുന്നു. ജില്ലയിൽ വിജയം ഉറപ്പെന്നു കോൺഗ്രസ് കണക്കുകൂട്ടുന്ന സീറ്റാണു കാട്ടാക്കട. സ്ഥാനാർഥിയായ എം.ആർ.ബൈജുവിന്റെ സ്വീകാര്യത, ഭരണവിരുദ്ധ വികാരം, സാമുദായിക പിന്തുണ എന്നിവയാണു വിജയത്തിന്റെ ചേരുവകളായി ചൂണ്ടിക്കാട്ടുന്നത്. സാമുദായിക പിന്തുണയുടെ ബലത്തിൽ മാറനല്ലൂർ, കാട്ടാക്കട, വിളപ്പിൽശാല പഞ്ചായത്തുകളിൽ യുഡിഎഫിന് അനുകൂലമായ ട്രെൻഡ് ഉണ്ടായിട്ടുണ്ടെന്നും കണക്കുകൂട്ടുന്നു. പി.കെ.കൃഷ്ണദാസിലൂടെ അട്ടിമറി വിജയം പിടിക്കാമെന്ന പ്രതീക്ഷയിലാണു ബിജെപി.
Source link


