LATEST

നെഞ്ചിനുള്ളിൽ സഞ്ജുവാണ്


ലോകകപ്പ് വിജയത്തിൽ സൂപ്പർ താരമായി സഞ്ജു സാസംൺഅഹമ്മദാബാദ് : നരേന്ദ്രമോദി സ്റ്റേഡിയത്തിൽ ഇന്ത്യൻ ക്രിക്കറ്റ് ടീം തുടർച്ചയായ രണ്ടാം ലോകകപ്പ് കിരീ‌ടം ഉയർത്തുമ്പോൾ ക്രിക്കറ്റ് ലോകം മുഴുവൻ ചർച്ച ചെയ്തത് സഞ്ജു സാംസൺ എന്ന മലയാളി പ്രതിഭയെക്കുറിച്ചായിരുന്നു. ലോകകപ്പിന്റെ ആദ്യ ഘട്ടത്തിൽ പ്ളേയിംഗ് ഇലവനിൽ പോലും അവസരമില്ലാതിരുന്ന സഞ്ജു ഒടുവിൽ പ്ളേയർ ഒഫ് ദ ടൂർണമെന്റ് ട്രോഫി ഏറ്റുവാങ്ങിയപ്പോൾ സോഷ്യൽ മീഡിയയിലും സഞ്ജു തരംഗമായി മാറി. മാറ്റിയിട്ട കല്ല് സൂപ്പർ താരങ്ങൾ മുതൽ ക്രിക്കറ്റിനെക്കുറിച്ച് അധികം അറിയാത്തവർവരെ സഞ്ജുവിനെ വാഴ്ത്തിപ്പാടി. പ്രധാനമന്ത്രിയും ലോക്സഭാ പ്രതിപക്ഷ നേതാവും മുഖ്യമന്ത്രിയും സച്ചിനും വിരാട് കൊഹ്‌ലിയുമടക്കമുള്ള ക്രിക്കറ്റ് താരങ്ങളും സിനിമാ താരങ്ങളുമൊക്കെ സഞ്ജുവിനെ പ്രശംസകൊണ്ട് മൂടുകയാണ്.


Source link

Related Articles

Back to top button