test del 5 copy of del 3

നീ ഗൺ കണ്ടിട്ടുണ്ടോടാ,ഗൺ…! ചങ്ങനാശേരിയിൽ സിനിമയെ തോൽപ്പിക്കുന്ന ആക്രമണ പരമ്പര; ആയുധപ്പുരകൾക്ക് വേണ്ടി വാടക വീടുകൾ


ചങ്ങനാശേരി ∙ ആക്‌ഷൻ സിനിമകളെ പോലും തോൽപ്പിക്കുന്ന ആക്രമണ പരമ്പരയാണ് ചങ്ങനാശേരിയിൽ നടക്കുന്നത്. മെട്രോ നഗരങ്ങളിലേത് സമാനമായ ഗുണ്ടായിസവും ക്വട്ടേഷനുകളുമാണ് അരങ്ങേറുന്നതെന്ന് പൊലീസും സമ്മതിക്കുന്നു. തിരഞ്ഞെടുപ്പ് ദിനത്തിൽ രാത്രി ലഹരിമരുന്ന് ഉപയോഗിച്ച ശേഷം വടിവാളും തോട്ടയുമായി ബൈക്കിൽ കറങ്ങിനടന്ന 2 യുവാക്കൾ മറ്റൊരു യുവാവിനെ വടിവാളിനു വെട്ടിപ്പരുക്കേൽപ്പിച്ചതാണ് ഒടുവിലത്തെ സംഭവം.ആക്‌ഷൻ ∙ ഈസ്റ്റർ ദിനത്തിൽ എസി റോഡിലെ ബാർ ഹോട്ടലിലും ആക്രമണം. വാളും കത്തിയും ഉപയോഗിച്ചുള്ള ആക്രമണത്തിൽ 3 പേർക്ക് പരുക്കേറ്റു. ആക്രമണത്തിൽ പുഴവാത് സ്വദേശി യുവാവിന്റെ തലയ്ക്ക് വെട്ടേറ്റു. സംഭവത്തിൽ 17 വയസ്സുകാരനെ ഉൾപ്പെടെ പൊലീസ് പിടികൂടി. ∙ ചങ്ങനാശേരി ടൗണിലെ ബാറിനു മുൻപിൽ വടിവാളുമായി എത്തിയ യുവാക്കൾ ജീവനക്കാരെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചതും ഈ മാസം തന്നെ. ∙ 2025 മാർച്ചിൽ പായിപ്പാട് യുവതിയുടെ നേതൃത്വത്തിലുള്ള ഗുണ്ടാസംഘം ഗൃഹനാഥനെ കാർ തടഞ്ഞ് നിർത്തി വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചു.നീ ഗൺ കണ്ടിട്ടുണ്ടോടാ,ഗൺ… വടിവാളിലും കത്തിയും ഔട് ഓഫ് ഫാഷനായതോടെ തോക്കുകളുമായാണ് സംഘങ്ങൾ ചങ്ങനാശേരി നഗരത്തിൽ കറങ്ങുന്നത്. അനധികൃതമായി തോക്കും വെടിയുണ്ടകളും കൈവശം വച്ച കേസിൽ നിധിൻ ജെ, ആലുംമൂട്ടിൽ, സിജോ സെബാസ്റ്റ്യൻ എന്നിവരെ പൊലീസ് അടുത്തയിടെ അറസ്റ്റ് ചെയ്തിരുന്നു.


Source link

Back to top button