CINEMA
നീലോത്തി …

‘നീലോത്തി’ എന്ന തമിഴ് വാക്കിനെ അനിഷ്‌മ അനിൽകുമാർ ചേർത്തുപിടിച്ചതാണ്. ദൂരെ കഴിയുന്ന പ്രണയിനിക്കു വേണ്ടിയുള്ള കാത്തിരിപ്പ് എന്ന് അർത്ഥം. സിനിമ എന്ന പ്രണയിനിയെ കാത്തിരിക്കുകയായിരുന്നു അനിഷ്‌മ . തമിഴിൽ ബഹളം ഒന്നുമില്ലാതെ വന്നു വലിയ വിജയമായി മാറിയ ‘സിറൈ”എന്ന അരങ്ങേറ്റ ചിത്രം അനിഷ്മയെ തേടി എത്തിയ ക്രിസ്‌മസ് സമ്മാനമായിരുന്നു. ‘സിറൈ”യിൽ സൂരജ് സന്തോഷിന്റെ ശബ്ദത്തിൽ കേട്ട നീലോത്തി എന്ന വിരഹഗാനം മലയാളിയും ഹൃദയത്തിലേറ്റി. തമിഴിൽ ഈ വർഷം ആദ്യമായി 50 കോടി ക്ളബിൽ ഇടംപിടിച്ച ‘യൂത്ത്” സിനിമയിൽ പ്ളസ് ടു വിദ്യാർത്ഥി കനകവല്ലിയായി അനിഷ്‌മ പ്രേക്ഷകരുടെ സ്‌നേഹവും ഇഷ്ടവും വാരിക്കൂട്ടുന്നു. തമിഴ് ഛായ നിറഞ്ഞ ‘ഭാഗ്യനായിക” എന്ന വിളിപ്പേരും സ്വന്തമാക്കി. എെ ആം കാതലൻ, മരണമാസ്സ് എന്നീ സിനിമകളിൽ നായികയായി മലയാളി പ്രേക്ഷകരും കണ്ടതാണ്. തമിഴിൽ അഭിനയിച്ച രണ്ടു സിനിമയും ചരിത്രവിജയം നേടിയതിന്റെ ആഹ്ളാദത്തിൽ അനിഷ്മ സംസാരിച്ചു.
Source link


