LATEST
നീരവ് മോദിക്ക് തിരിച്ചടി

ലണ്ടൻ: ലണ്ടനിലെ ജയിലിൽ കഴിയുന്ന പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പു കേസ് പ്രതിയും വജ്ര വ്യാപാരിയുമായ നീരവ് മോദിക്ക് തിരിച്ചടി. ഇന്ത്യക്ക് കൈമാറുന്നതിനെതിരെ നീരവ് നൽകിയ അപ്പീലിൽ ലണ്ടൻ കോടതി ഇടപെട്ടില്ല. ഇതോടെ നീരവിനെ ഇന്ത്യയിലെത്തിക്കാനുള്ള നീക്കങ്ങൾ വേഗത്തിലാകും. പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്ന് 13,000 കോടി രൂപയുടെ തട്ടിപ്പ് നടത്തി 2018 ലാണ് നീരവ് രാജ്യം വിട്ടത്.
Source link


