നീരവ് മോദിക്ക് തിരിച്ചടി; ഇന്ത്യക്ക് കെെമാറുന്നതിനെതിരായ അപ്പീലിൽ ഇടപെടാതെ ലണ്ടൻ ഹെെക്കോടതി

ലണ്ടൻ : പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പുകേസ് പ്രതിയും വജ്ര വ്യാപാരിയുമായ നീരവ് മോദിക്ക് തിരിച്ചടി. ഇന്ത്യക്ക് കെെമാറുന്നതിനെതിരെ നീരവ് മോദി നൽകിയ അപ്പീലിൽ ഇടപെടാതെ ലണ്ടൻ ഹെെക്കോടതി. ഇതോടെ നീരവിനെ ഇന്ത്യയിലേക്ക് എത്തിക്കാനുള്ള നീക്കങ്ങൾ ഏജസികൾ വേഗത്തിലാക്കി.താൻ ഇന്ത്യൻ അന്വേഷണ ഏജൻസികളുടെ കസ്റ്റഡിയിൽ പീഡനത്തിന് ഇരയാകുമെന്നായിരുന്നു നീരവിന്റെ വാദം. എന്നാൽ അപ്പീൽ കോടതി തള്ളുകയായിരുന്നു. നീരവിനെ കാലതാമസമില്ലാതെ ഇന്ത്യയ്ക്ക് കൈമാറാനാകുമെന്നാണ് പ്രതീക്ഷ. ഇന്ത്യയിൽ വിചാരണ നേരിടാനുള്ള മാനസികാവസ്ഥയില്ലെന്നും ആത്മഹത്യാ പ്രവണതയുണ്ടാകുമെന്നും നീരവ് നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നെങ്കിലും ഹൈക്കോടതി ഇതും തള്ളിയിരുന്നു.പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്ന് 13,000 കോടി രൂപയുടെ തട്ടിപ്പ് നടത്തിയാണ് നീരവ് മോദി ഇന്ത്യയിൽ നിന്ന് മുങ്ങിയത്. ഇന്ത്യയിലെത്തിച്ചാൽ മുംബയ് ആർതർ റോഡ് ജയിലിലേക്ക് നീരവിനെ മാറ്റും. ഇന്ത്യയിലെ വിചാരണ ഒഴിവാക്കാൻ ഇനി യുറോപ്യൻ മനുഷ്യാവകാശ കോടതി മാത്രമാണ് നീരവിന് മുന്നിലുള്ള ഏക മാർഗം. നീരവ് നിലവിൽ ലണ്ടനിലെ ജയിലിലാണ്.
Source link
