LATEST

മൈതാനത്ത് വിജയലഹരി, ഗാലറിയിൽ പ്രണയാവേശം; ഇഷാൻ കിഷനെ ചേർത്തുപിടിച്ച സുന്ദരിയെ തിരഞ്ഞ് ആരാധക‌ർ


അഹമ്മദാബാദ്: ട്വന്റി-20 ലോകകപ്പ് ഫൈനലിൽ ന്യൂസിലൻഡിനെ 96 റൺസിന് തകർത്ത് ഇന്ത്യ കിരീടം ചൂടിയതിന്റെ ആനന്ദത്തിലാണ് രാജ്യം മുഴുവനും. മത്സരത്തിനിടെ എല്ലാവരുടെയും ശ്രദ്ധാ കേന്ദ്രമായി മാറിയ ഇന്ത്യൻ താരത്തിന്റെ കാമുകിയാണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. വിക്കറ്റ് കീപ്പർ ബാറ്റർ ഇഷാൻ കിഷന്റെ കാമുകിയും മോഡലുമായ അദിതി ഹുണ്ടിയയാണ് ഗാലറിയിലും ടെലിവിഷൻ സ്‌ക്രീനിലും എല്ലാവരുടെയും ശ്രദ്ധ പിടിച്ചു പറ്റിയ ഗ്ലാമർ യുവതി.ഇഷാൻ കിഷന്റെ പ്രകടനം ഓരോ തവണയും അദിതി ആവേശത്തോടെ ആഘോഷിക്കുന്നത് ടെലിവിഷൻ കാഴ്ചക്കാരുടെ ശ്രദ്ധ പിടിച്ചുപറ്റി. ഇന്ത്യൻ താരങ്ങളുടെ കുടുംബാംഗങ്ങൾക്കായി നീക്കിവച്ച പ്രത്യേക ഗാലറിയിൽ ഓപ്പണർ അഭിഷേക് ശർമ്മയുടെ സഹോദരി കോമൾ ശർമ്മയ്‌ക്കൊപ്പമാണ് അദിതി മത്സരം ആസ്വദിച്ചത്. ചുവപ്പ് ടോപ്പ് ധരിച്ചെത്തിയ അദിതിയുടെ ചിത്രങ്ങൾ ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലാണ്.


Source link

Back to top button