test del 1

നിലയുറക്കാതെ രൂപ താഴ്ചയിലേക്ക്

ഡോളറിനെതിരെ മൂല്യം 95 കടന്നു

കൊച്ചി: ക്രൂഡോയിൽ വിലക്കുതിപ്പും വിദേശ നിക്ഷേപകരുടെ പിന്മാറ്റവും രൂപയുടെ മൂല്യത്തകർച്ച അതിരൂക്ഷമാക്കുന്നു. ഇന്നലെ ഒരവസരത്തിൽ ഡോളറിനെതിരെ രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും താഴ്ന്ന തലമായ 95.21 വരെ ഇടിഞ്ഞു, നാണയ വിപണിയിലെ ഊഹക്കച്ചവടം നിയന്ത്രിക്കാൻ റിസർവ് ബാങ്ക് കഴിഞ്ഞ ദിവസം കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതോടെ മികച്ച നേട്ടത്തോടെ രൂപ വ്യാപാരം തുടങ്ങിയെങ്കിലും ഉച്ചയോടെ മൂല്യം കുത്തനെ ഇടിഞ്ഞു. പൊതുമേഖല ബാങ്കുകൾ വഴി റിസർവ് ബാങ്ക് വലിയ തോതിൽ ഡോളർ വിറ്റഴിച്ചതോടെ വ്യാപാരം അവസാനിച്ചപ്പോൾ രൂപ രണ്ട് പൈസ നഷ്‌ടത്തോടെ 94.84ൽ എത്തി. എണ്ണവിലയിലെ കുതിപ്പ് ഇന്ത്യയുടെ വ്യാപാര കമ്മി ഗണ്യമായി കൂട്ടുമെന്ന ആശങ്കയും രൂപയ്ക്ക് തിരിച്ചടിയായി. ലോകത്തിലെ പ്രമുഖ നാണയങ്ങൾക്കെതിരെ ഡോളറിന്റെ മൂല്യം ഇന്നലെ നാല് വർഷത്തെ ഉയർന്ന തലത്തിലെത്തിയിരുന്നു.


Source link

Back to top button