test del 3
നിലപാടിൽ മലക്കംമറിഞ്ഞ് ട്രംപ്; ‘ക്യൂബയ്ക്ക് റഷ്യ എണ്ണ വിറ്റോട്ടെ, എനിക്കൊരു പ്രശ്നവുമില്ല’

ക്യൂബയ്ക്കുമേലുള്ള കടുംപിടിത്തം യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് മയപ്പെടുത്തുന്നു. റഷ്യയല്ല, ഏത് രാജ്യമായാലും ക്യൂബയ്ക്ക് എണ്ണ വിൽക്കുന്നതിനോട് തനിക്ക് എതിർപ്പൊന്നുമില്ലെന്ന് ട്രംപ് നിലപാട് മാറ്റി. ക്യൂബയ്ക്ക് എണ്ണവിൽക്കാൻ ഏതെങ്കിലും രാജ്യം ശ്രമിച്ചാൽ അവർക്കെതിരെയും ഉപരോധം പ്രഖ്യാപിക്കുമെന്നും ട്രംപ് ഭരണകൂടം വ്യക്തമാക്കിയിരുന്നു. റഷ്യയിൽ നിന്നുള്ള എണ്ണയുമായി ഇതിനിടെ 2 കപ്പലുകൾ ക്യൂബ ലക്ഷ്യമാക്കി പുറപ്പെട്ടു. റഷ്യൻ എണ്ണ വാങ്ങുന്നതിന് ക്യൂബയ്ക്ക് യുഎസ് ട്രഷറി ഡിപ്പാർട്ട്മെന്റ് വിലക്ക് ഏർപ്പെടുത്തിയത് 10 ദിവസം മുൻപാണ്. 7.30 ലക്ഷം ബാരലുമായി റഷ്യൻ എണ്ണക്കപ്പലായ അനാടലി കൊളോഡ്കിൻ വൈകാതെ ക്യൂബയിലെത്താനിരിക്കേയാണ് ട്രംപിന്റെ നിലപാടുമാറ്റം. യുഎസിന്റെ ഉപരോധമുള്ള റഷ്യൻ കപ്പലാണിത്. റഷ്യയിൽ നിന്ന് എണ്ണ ലഭിക്കുന്നത് ക്യൂബയ്ക്ക് വലിയ ആശ്വാസം തന്നെയാകും. ട്രംപ് എതിർപ്പ് തുടർന്നിരുന്നെങ്കിലും ക്യൂബയ്ക്ക് എണ്ണ വിതരണം ചെയ്യാൻ തന്നെയായിരുന്നു റഷ്യയുടെ തീരുമാനം.
Source link

