test del 5 copy of del 3

‘നിങ്ങൾ എന്റെ ആജ്ഞ അനുസരിക്കാത്തപക്ഷം ആക്രമണം’; യുഎസ് യുദ്ധക്കപ്പലിനെ തുരത്തിയെന്ന് ഇറാൻ – വിഡിയോ


ടെഹ്‌റാൻ ∙ യുഎസ് യുദ്ധക്കപ്പലിനു മുന്നറിയിപ്പ് നൽകിയ ശേഷം ഹോർമുസ് കടലിടുക്കിൽനിന്ന് പിന്നാക്കം പോകാൻ നിർബന്ധിക്കുകയും ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവിട്ട് ഇറാൻ. പാക്കിസ്ഥാനിൽ നടന്ന യുഎസ്-ഇറാൻ നയതന്ത്ര ചർച്ച തീരുമാനമാകാതെ പിരിഞ്ഞതിനു തൊട്ടുപിന്നാലെയാണ് ഇറാന്റെ വിവിധ മാധ്യമങ്ങളിൽ ഈ വിഡിയോ പുറത്തുവന്നത്. പിന്നാലെ വിവിധ രാജ്യങ്ങളിലെ ഇറാന്റെ എംബസികളും ദൃശ്യങ്ങൾ പങ്കുവച്ചു. ഇതിനുള്ള മറുപടിയായി ഒരു സ്ത്രീയുടെ ശബ്ദവും കേൾക്കാം. ‘ഇത് 121 സൈനിക സഖ്യ യുദ്ധക്കപ്പലാണ്. രാജ്യാന്തര നിയമം അനുസരിച്ചാണ് നീങ്ങുന്നത്. നിങ്ങൾക്ക് യാതൊരു വെല്ലുവിളിയുമില്ല’’ എന്നാണ് അവർ പറയുന്നത്. പിന്നാലെ ‘അവസാന മുന്നറിയിപ്പ്, അവസാന മുന്നറിയിപ്പ്, അവസാന മുന്നറിയിപ്പ്. ഒമാൻ കടലിലെ എല്ലാ കപ്പലുകളുടെയും ശ്രദ്ധയ്ക്ക്. ഇത് ഇറാന്റെ സെപാ നാവികസേനയാണ്. നിങ്ങൾ നിങ്ങളുടെ പരിസരത്തായി ഏതെങ്കിലും യുദ്ധക്കപ്പലുകൾ കാണുന്നുണ്ടെങ്കിൽ, അവയിൽനിന്ന് പത്ത് മൈലിൽ അധികം അകന്നുനിൽക്കുക. മുന്നറിയിപ്പൊന്നുമില്ലാതെ അവയ്ക്കു നേരെ വെടിയുതിർക്കും’ – എന്ന് ഐആർജിസി പ്രതിനിധി പറയുന്നു.


Source link

Back to top button