test del 5 copy of del 3

‘നിങ്ങൾക്ക് വേണ്ടിയാണ് രാഷ്ട്രീയത്തിലെത്തിയത്; ഒരിക്കലും നിരാശപ്പെടുത്തില്ല’


കന്യാകുമാരി∙ വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് സാധാരണ ഒന്നല്ലെന്നും അത് ഒരു തലമുറയെ നിർവചിക്കുന്നതാണെന്ന് നടനും ടിവികെ അധ്യക്ഷനുമായ വിജയ്. തിരഞ്ഞെടുപ്പിൽ വിസിൽ ചിഹ്നത്തിൽ വോട്ട് ചെയ്യണമെന്നും അദ്ദേഹം വോട്ടർമാരോട് പറഞ്ഞു. കന്യാകുമാരിയിലെ മഹാദാനപുരത്തു നടന്ന റോഡ് ഷോയിൽ സംസാരിക്കുകയായിരുന്നു വിജയ്. കന്യാകുമാരി ജില്ലയിലെ 6 നിയമസഭാ മണ്ഡലങ്ങളിലും ടിവികെ മത്സരിക്കുന്നുണ്ട്. അഗസ്തീശ്വരം വിവേകാനന്ദ ആർട്സ് കോളജ് മൈതാനത്ത് നടത്താൻ നിശ്ചയിച്ചിരുന്ന പൊതുസമ്മേളനം സുരക്ഷാ കാരണങ്ങളാൽ റദ്ദാക്കിയിരുന്നു.


Source link

Back to top button