test del 5 copy of del 3

നാസയുടെ ചാന്ദ്രദൗത്യം: ആർട്ടിമിസ് 2 യാത്ര തിരിച്ചു; ട്രംപിന് മറുപടിയുമായി ഇറാൻ – ഇന്നത്തെ പ്രധാന വാർത്തകൾ


നാസയുടെ ബഹിരാകാശ വിക്ഷേപണ സംവിധാനം ആർട്ടിമിസ് II വിക്ഷേപിച്ചതും ട്രംപിന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി ഇറാൻ രംഗത്തെത്തിയതുമാണ്  ഇന്നത്തെ പ്രധാന വാർത്തകളിൽ ചിലത്. ഓപ്പറേഷൻ സിന്ദൂറിൽ പാക്കിസ്ഥാനെ കടലിലൂടെ ആക്രമിക്കാൻ ഇന്ത്യ സജ്ജമായിരുന്നുവെന്ന് നാവികസേനാ മേധാവി അഡ്മിറൽ ദിനേഷ് കെ. ത്രിപാഠി പറഞ്ഞതും കൊല്ലം ജില്ലയിൽ തിരഞ്ഞെടുപ്പു പ്രചാരണവുമായി ബന്ധപ്പെട്ട പ്രിയങ്ക ഗാന്ധിയെത്തിയതും ശ്രദ്ധിക്കപ്പെട്ടു. വായിക്കാം ഇന്നത്തെ പ്രധാന വാർത്തകൾ ഒരിക്കൽക്കൂടി…ഇറാനെ ശിലായുഗ കാലത്തേക്ക് തിരികെയെത്തിക്കുമെന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി ഇറാൻ. യുഎസിന്റെയോ ഇസ്രയേലിന്റെയോ ബോംബാക്രമണങ്ങൾക്ക് ഇറാനെ ശിലായുഗത്തിലെത്തിക്കാൻ സാധിക്കില്ലെന്ന് ഇന്ത്യയിലെ ഇറാൻ എംബസി എക്സിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ പറഞ്ഞു.കേരളത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും എല്‍ഡിഎഫും പ്രധാനമന്ത്രിയുടെ നരേന്ദ്ര മോദിയുടെ ബി ടീം ആണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. 3000 രൂപ ക്ഷേമപെന്‍ഷനും കെഎസ്ആർടിസി ബസുകളില്‍ സ്ത്രീകള്‍ക്കു സൗജന്യ യാത്രാ ഗാരന്റിയും പ്രിയങ്ക ആവര്‍ത്തിച്ചു. ചിറയിന്‍കീഴില്‍ തിരഞ്ഞെടുപ്പു പ്രചാരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു പ്രിയങ്ക.


Source link

Back to top button