നാലുവശത്തുനിന്നും ട്രെയിനുകൾ പാഞ്ഞെത്തും; ഇന്ത്യൻ റെയിൽവേയിലെ ആ ഡയമണ്ട് അത്ഭുതത്തിനുപിന്നിൽ

നാഗ്‌പൂർ: ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള ലോഹങ്ങളിൽ ഒന്നാം വജ്രം (ഡയമണ്ട്). മണ്ണിനടയിൽ നിന്ന് ഖനനം ചെയ്‌തെടുക്കുന്ന വജ്രത്തെ പ്രത്യേക ആകൃതിയിലാണ് നിർമിക്കുന്നത്. ഈ ആകൃതി വജ്രത്തിന്റെ തിളക്കത്തിനും മൂല്യത്തിനുമപ്പുറം ശ്രദ്ധപിടിച്ചുപറ്റാൻ സഹായിക്കുന്നുണ്ട്. ഇത്രയും വിലയേറിയ ഡയമണ്ടും ഇന്ത്യൻ റെയിൽവേയുമായി ഒരു ബന്ധമുണ്ടെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ.അടുത്തിടെ ഒരു കണ്ടന്റ് ക്രിയേറ്റർ ഒരു വീഡിയോ പങ്കുവച്ചതോടെ ഡയമണ്ടും ഇന്ത്യൻ റെയിൽവേയുമായുള്ള ബന്ധം കൂടുതൽ വ്യക്തമായിരിക്കുകയാണ്. നാഗ്പൂരിലെ ഡയമണ്ട് ക്രോസിംഗ് എന്നറിയപ്പെയുന്ന റെയിൽപാതകളുടെ വീഡിയോകളാണ് കണ്ടന്റ് ക്രിയേറ്റർ പങ്കുവച്ചിരിക്കുന്നത്. റെയിൽവേ ട്രാക്കിലെ രണ്ട് റെയിൽവേ പാതകൾ മുറിച്ചുകടന്ന് ഡയമണ്ട് ആകൃതി ഉണ്ടാക്കുന്ന പോയിന്റിനെയാണ് ഡയമണ്ട് ക്രോസിംഗ് എന്നുപറയുന്നത്. മറ്റൊരു വശത്തുനിന്ന് നോക്കിയാൽ ഇതൊരു സമചതുരമായും കാണാനാകും. രാജ്യത്ത് ഇത്തരത്തിൽ ആകെ രണ്ട് സ്ഥലങ്ങളിൽ മാത്രമാണ് ഡയമണ്ട് ക്രോസിംഗ് ഉള്ളതെന്നാണ് കണ്ടന്റ് ക്രിയേറ്റർ പറയുന്നത്. നാഗ്പൂരിലും ഡൽഹിയിലുമാണ് ഈ വിചിത്ര കാഴ്ചകളുള്ളത്.ഇതിൽ ഏറ്റവും പ്രധാനപ്പെട്ടതായി കണക്കാക്കുന്നത് നാഗ്പൂരിലെ റെയിൽവേ ക്രോസിംഗിനെയാണ്. ബ്രിട്ടീഷുകാർ ഇന്ത്യയുടെ ഭൂമിശാസ്ത്ര കേന്ദ്രമായാണ് നാഗ്പൂരിനെ കണക്കാക്കിയിരുന്നത്. അതായത് ഇന്ത്യയുടെ വടക്ക്-തെക്ക്-കിഴക്ക്- പടിഞ്ഞാറ് റെയിൽവേ പോയിന്റുകൾ സംഗമിക്കുന്ന ഇടം. നേരത്തെ ധൻബാദിലും എറണാകുളം ടെർമിനസിലും ഡയമണ്ട് ക്രോസിംഗ് ഉണ്ടായിരുന്നെങ്കിലും ഇപ്പോൾ ഇത് പ്രവർത്തനക്ഷമമല്ല. നാഗ്പൂരിലെ ഡയമണ്ട് കോസിംഗ് കാണാനായി ഒട്ടേറെ വിനോദസഞ്ചാരികൾ എത്തുന്നുണ്ട്. മിക്ക സമയത്തും ഈ വഴി ട്രെയിൻ കടന്നുപോകുന്നതുകൊണ്ട് കാഴ്ച്ചക്കാർക്ക് അധികസമയം ഈ റെയിൽവേ ക്രോസിംഗിന് അടുത്ത് സമയം ചെലവഴിക്കാൻ സാധിക്കില്ല.
Source link



