CINEMA
‘നാലാം നമ്പർ മുറിയിൽ തുടങ്ങിയ സൗഹൃദം, പിന്നീട് മനസിലായി പേനയിൽ വെടിമരുന്നാണെന്ന്’

നിവിൻ പോളിയെ നായകനാക്കി ബി. ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത ‘പ്രതിഛായ’ തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. ഈ അവസരത്തിൽ ഉണ്ണികൃഷ്ണനുമായുള്ള തന്റെ വർഷങ്ങൾ പഴക്കമുള്ള സൗഹൃദത്തെക്കുറിച്ചും അദ്ദേഹത്തിന്റെ സിനിമാ പ്രവേശനത്തെക്കുറിച്ചും സംവിധായകൻ ഷാജി കൈലാസ് പങ്കുവച്ച കുറിപ്പാണ് സിനിമാ ലോകത്ത് ചർച്ചയാകുന്നത്. ഷാജി കൈലാസിന്റെ കുറിപ്പ് വായിക്കാം;പ്രതിഛായ കണ്ടിറങ്ങിയപ്പോൾ ഞാൻ ഓർത്തുപോയത് വർഷങ്ങൾക്ക് മുമ്പ് കൈയിലൊരു ബാഗുമായി ട്രിവാൻഡ്രം ക്ലബ്ബിലെ പടികൾ കയറി വരുന്ന ഒരാളെയാണ്. അവിടത്തെ നാലാം നമ്പർ മുറിയിലിരുന്ന് ഞങ്ങൾ സംസാരിച്ചു. എന്റെ അടുത്ത സിനിമയ്ക്ക് അദ്ദേഹം തിരക്കഥയെഴുതി. ശിവം എന്നുപേരിട്ട ആ സിനിമയിലൂടെ ബി.ഉണ്ണികൃഷ്ണൻ എന്ന പേര് മലയാള സിനിമയുടെ വാണിജ്യ ഭൂപടത്തിൽ തെളിഞ്ഞു.
Source link


