LATEST

നാട്ടിക എംഎൽഎ സി സി മുകുന്ദനെ പുറത്താക്കി സിപിഐ,​ നടപടിയിൽ അത്ഭുതമില്ല ഭയവുമില്ലെന്ന് പ്രതികരണം


തൃശൂർ: നാട്ടിക എംഎൽഎ സിസി മുകുന്ദനെ സിപിഐ പുറത്താക്കി. പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾ എംഎൽഎ നിരന്തരം നടത്തുന്നതിന്റെ വെളിച്ചത്തിൽ നടപടിയെടുക്കാൻ സിപിഐ ജില്ലാ എക്‌‌സിക്യൂട്ടീവ് കമ്മിറ്റി മണ്ഡലം കമ്മിറ്റിയോട് ആവശ്യപ്പെട്ടിരുന്നു തുടർന്നാണ് അച്ചടക്ക നടപടി. നാട്ടികയിൽ സീറ്റ് നിഷേധിച്ചതോടെയാണ് എംഎൽഎ പാർട്ടിയുമായി തെറ്റിയത്. തുടർന്ന് പാർട്ടിയിൽ നിന്നും രാജിവയ്‌ക്കുന്നതായി കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു.പുറത്താക്കൽ നടപടിയിൽ സി സി മുകുന്ദൻ പ്രതികരിച്ചിരുന്നു. പാർട്ടി നടപടി പ്രതീക്ഷിച്ചതാണെന്നും അത്ഭുതമോ ഭയമോ ഇല്ലെന്ന് എംഎൽഎ പറഞ്ഞു. തന്റെ പ്രതിഷേധം അറിയിക്കാനാണ് മത്സരിക്കുന്നതെന്നും മാദ്ധ്യമങ്ങളോട് അദ്ദേഹം അറിയിച്ചു. തന്നെ ദ്രോഹിച്ചവരെക്കുറിച്ച് വരുംദിവസങ്ങളിൽ തിര‌ഞ്ഞെടുപ്പ് കമ്മിറ്റി യോഗങ്ങളിലൂടെയും ജനങ്ങളോടും തുറന്നുപറയും. ബിജെപിയുടെയോ കോൺഗ്രസിന്റെയോ അടക്കം എല്ലാവരുടെയും പിന്തുണ സ്വീകരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.കഴിഞ്ഞദിവസമാണ് നാട്ടിക സീറ്റ് പേയ്‌മെന്റ് സീറ്റാണെന്ന് ആരോപിച്ച് അദ്ദേഹം സി.പി.ഐ മണ്ഡലം കമ്മിറ്റിയിൽ നിന്ന് രാജിവച്ചത്. ‘നാട്ടികയിൽ സ്വതന്ത്രനായി മത്സരിക്കുമെന്നും അറിയിച്ചു. വേണ്ടിവന്നാൽ എം.എൽ.എ സ്ഥാനവും രാജിവയ്ക്കും. കോൺഗ്രസ് നേതാക്കൾ പിന്തുണയറിയിച്ചിട്ടുണ്ട്. പാർട്ടി പിന്നിൽ നിന്ന് കുത്തി. എന്നെ മാറ്റി ഗീതാഗോപിയെ സ്ഥാനാർത്ഥിയാക്കിയതിൽ പ്രതഷേധിച്ചാണ് രാജി’ എന്നും എംഎൽഎ വ്യക്തമാക്കി.


Source link

Related Articles

Back to top button