test del 3
നാടിന് കണ്ണീരോർമയായി തേജസ്; അന്ത്യാഞ്ജലി അർപ്പിക്കാൻ വൻജനാവലി

കൊട്ടിയം ∙ഫ്ലോട്ടിന് മുന്നിൽ നൃത്തം കളിച്ചുകൊണ്ടിരിക്കെ കാലിൽ ചവിട്ടിയെന്ന് ആരോപിച്ച് നടുറോഡിൽ കുത്തേറ്റ് മരിച്ച മുഖത്തല സജീവ് മന്ദിരത്തിൽ തേജസിന്റെ(19) സംസ്കാരം വൻജനാവലിയുടെ സാന്നിധ്യത്തിൽ വീട്ടുവളപ്പിൽ നടത്തി. ശനി രാത്രി 8.30നാണ് മുഖത്തല ചെമ്പകശ്ശേരി ക്ഷേത്രത്തിലെ ഉത്സവത്തോട് അനുബന്ധിച്ചു നടത്തിയ കെട്ടുകാഴ്ചയിൽ ഫ്ലോട്ടിന് മുന്നിൽ നൃത്തം കളിച്ചു കൊണ്ടിരിക്കെ തേജസ് അറിയാതെ പ്രതികളിൽ ഒരാളുടെ കാലിൽ ചവിട്ടിയത്. തുടർന്നു പ്രകോപിതരായ അക്രമി സംഘം തേജസിനെ വളഞ്ഞിട്ട് മർദിക്കുകയും കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. പോസ്റ്റ്മോർട്ടത്തിന് ശേഷം ഇന്നലെ ഉച്ചയോടെ മൃതദേഹം വീട്ടിലെത്തിച്ചു.
Source link


