CINEMA

നാഗാർജുനയുടെ നായികയാകാൻ ഐശ്വര്യ രാജേഷ്


തെലുങ്ക് സൂപ്പർതാരം നാഗാർജുനയുടെ കരിയറിലെ 100-ാം സിനിമയിൽ ഐശ്വര്യ രാജേഷ് നായികയാകാൻ ഒരുങ്ങുന്നു.ഇതാദ്യമായാണ് നാഗാർജുന ചിത്രത്തിൽ ഐശ്വര്യ രാജേഷ്. കിംഗ് 100 എന്നു താത്കാലികമായി പേരിട്ട ചിത്രത്തിൽ ശ്രീലീല, ബോളിവുഡ് താരം തബും എന്നിവരുമുണ്ട്. കുടുംബ പശ്ചാത്തലത്തിൽ ആക്ഷൻ ത്രില്ലറായി ഒരുങ്ങുന്ന ചിത്രം രാ കാർത്തിക് സംവിധാനം ചെയ്യുന്നു. പ്രിയങ്ക മോഹൻ നായികയായി നെറ്റ്ഫ്ലിക്സിൽ ആഗോള തലത്തിൽ തരംഗമായയി മാറിയ മെയ്ഡ് ഇൻ കൊറിയയുടെ സംവിധായകനാണ് രാം കാർത്തിക്. അതേസമയം തമിഴ് സിനിമാലോകത്ത് തന്റേതായ ഇടം കണ്ടെത്തിയ താരം ആണ് ഐശ്വര്യ രാജേഷ്. കാക്കാമുട്ടെ, എന്ന ഒരൊറ്റ സിനിമ മതി ഐശ്വര്യ രാജേഷിന്റെ അഭിനയ പ്രകടനം തിരിച്ചറിയാൻ,​ മണിരത്നം,​ വെട്രിമാരൻ,​ വിജയ് സേതുപതി,​ പ്രഭുദേവ,​ വിജയ് ദേവരകൊണ്ട തുടങ്ങിയവരോടൊപ്പമെല്ലാം സിനിമ ചെയ്ത താൻ ചേരിയിൽ വളർന്ന പെണ്ണ് ആണെന്ന് വിശ്വസിക്കാൻ പലർക്കും ഇപ്പോഴും ബുദ്ധിമുട്ടാണെന്ന് ഐശ്വര്യ രാജേഷ് പറയാറുണ്ട്. ദുൽഖർ സൽമാൻ നായകനായി സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ജോമോന്റെ സുവിശേഷങ്ങൾ ആണ് മലയാളത്തിൽ ഐശ്വര്യരാജേഷിന്റെ ആദ്യ റിലീസ്. എന്നാൽ ആദ്യം അഭിനയിച്ചത് നിവിൻ പോളി ചിത്രം സഖാവ് ആണ്. പുലിമട,​ ഹെർ എന്നിവയാണ് മറ്റു ചിത്രങ്ങൾ. ഈ വർഷം കന്നട അരങ്ങേറ്റവും നടത്തി. ഉത്തരഖാണ്ഡ എന്ന ചിത്രത്തിലൂടെയാണ് കന്നടയിൽ എത്തുന്നത്. ശിവരാജ് കുമാർ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ മലയാളി താരം ഭാവന പ്രധാന വേഷത്തിലുണ്ട്. രോഹിത് പടക്കൈ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മലയാളി താരം വിജയ് ബാബു തമിഴ് നടൻ യോഗി ബാബു എന്നിവരും അണി നിരക്കുന്നു.


Source link

Back to top button