‘നദികളിൽ നിന്ന് അകലം പാലിക്കണം’; യുഎഇയിലെ സാഹചര്യങ്ങളിൽ ആശങ്കയുയരുന്നു, ജാഗ്രതാ മുന്നറിയിപ്പ്

അബുദാബി: ജാഗ്രത പാലിക്കണമെന്ന് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി യുഎഇ ആഭ്യന്തര വകുപ്പ്. നിലവിലെ കാലാവസ്ഥ കണക്കിലെടുത്താണ് മുന്നറിയിപ്പ്. ഗതാഗത നിയമങ്ങൾ കർശനമായി പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു.”വെള്ളക്കെട്ടുകളിൽ നിന്നും വേഗത്തിൽ ഒഴുകുന്ന നദികളിൽ നിന്നും അകലം പാലിക്കണം. വാഹനങ്ങൾ തെന്നിമാറുന്ന സാഹചര്യമുള്ളതിനാൽ ജാഗ്രത തുടരണം. ഇന്ന് ആകാശം മേഘാവൃതമായിരിക്കുമെന്ന് ദേശീയ കാലാവസ്ഥാ വകുപ്പ് ചൂണ്ടിക്കാട്ടി. മഴയ്ക്ക് സാദ്ധ്യതയുള്ളതായും വകുപ്പ് അറിയിച്ചു. നേരിയതുമുതൽ ശക്തമായ കാറ്റും ഇതിനൊപ്പമുണ്ടാവുമെന്ന് കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കുന്നു.ശക്തമായ കാറ്റുമൂലം പൊടിപടലമുണ്ടാകാൻ സാദ്ധ്യതയുണ്ട്. ഇത് കാഴ്ചയെ പ്രതികൂലമായി ബാധിക്കും. 29 ഡിഗ്രി സെൽഷ്യസ് ആണ് താപനില രേഖപ്പെടുത്തിയിരിക്കുന്നത്. അബുദാബിയിൽ 26 ഡിഗ്രി സെൽഷ്യസിലേക്കും ദുബായിൽ 27 ഡിഗ്രി സെൽഷ്യസിലേക്കും താപനില ഉയരും. മഴയും പൊടിയും കണക്കിലെടുത്ത് രാജ്യത്തെ വിവിധ ഭാഗങ്ങളിൽ യെല്ലോ അലർട്ട് നൽകിയിട്ടുണ്ട്.
Source link



