നടൻ വിജയ്ക്ക് 600 കോടിയിലേറെ രൂപയുടെ സ്വത്ത് , കഴിഞ്ഞ അഞ്ചു വർഷത്തെ വരുമാനം 734 കോടി രൂപ

ചെന്നൈ: ടി.വി.കെ അദ്ധ്യക്ഷനും നടനുമായ വിജയ്യുടെ തിരഞ്ഞെടുപ്പ് സത്വവാങ്മൂലത്തിലെ വിവരങ്ങൾ പുറത്ത്. വിജയ്യുടെ മൊത്തം ആസ്തി ഏകദേശം 603.20 കോടി രൂപയാണെന്ന് സത്യവാങ്മൂലത്തിൽ പറയുന്നു. അതിൽ 404.58 കോടി രൂപയുടെ ജംഗമ ആസ്തികളും 198.62 കോടി രൂപയുടെ സ്ഥാവര സ്വത്തുക്കളും ഉൾപ്പെടുന്നു. കൊടൈക്കനാലിലെ കൃഷിഭൂമിയും ചെന്നൈയിലുള്ള സ്വത്തുക്കളും ഇവയിൽ ഉൾപ്പെടുന്നു. ഭാര്യ സംഗീതയുടെ പേരിൽ 18 കോടിയുടെ സ്വത്തുണ്ടെന്നും സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നു. കഴിഞ്ഞ അഞ്ച് വർഷത്തെ വരുമാനം 734.4 കോടി രൂപയാണെന്നും സത്യവാങ്മൂലത്തിലുണ്ട്. ബാദ്ധ്യതകളൊന്നുമില്ല.
തിരഞ്ഞെടുപ്പിൽ പെരമ്പൂർ, തിരുച്ചി ഈസ്റ്റ് എന്നിവിടങ്ങളിൽ നിന്നാണ് വിജയ് മത്സരിക്കുന്നത്. അതേസമയം ആൾക്കൂട്ടം നിയന്ത്രണാതീതം ആകുമെന്ന റിപ്പോർട്ടുകളെ തുടർന്ന് വിജയ്യുടെ ചെന്നൈയിലെ ഇന്നത്തെ പ്രചാരണ യോഗം റദ്ദാക്കിയിരിക്കുകയാണ്. വിജയ്യുട വേദികളിൽ നിന്ന് പൊലീസ് പിൻമാറുന്നതായി ടി.വി.കെ ആരോപിച്ചു. ഇത് സംബന്ധിച്ച് ടി.വി.കെ തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകിയിട്ടുണ്ട്.
Source link


