LATEST

ധോണിയുടെ ചെന്നൈ, സഞ്ജുവിന്റേയും


കഴിഞ്ഞ 18 സീസണുകളിലും ചെന്നൈ സൂപ്പർ കിംഗ്സിന്റെ മുഖമല്ല ‘തല”യായിരുന്നു മഹേന്ദ്ര സിംഗ് ധോണി. അഞ്ച് സീസണുകളിൽ ഐ.പി.എൽ കിരീടം നേടിക്കൊടുത്ത നായകൻ. രണ്ട് തവണ ചാമ്പ്യൻസ് ലീഗ് ജേതാക്കളുമാക്കി. ഐ.പി.എല്ലിന്റെ ചരിത്രത്തിൽതന്നെ ഏറ്റവും കൂടുതൽ കിരീടങ്ങൾ നേടിയ ഐ.പി.എൽ ടീം ഇപ്പോഴും ചെന്നൈ സൂപ്പർ കിംഗ്സ് തന്നെ. വാതുവയ്പ്പ് വിവാദത്തിന്റെ പേരിൽ മാറ്റിനിറുത്തപ്പെട്ടിരുന്ന രണ്ട് സീസണുകളൊഴിച്ചാൽ ധോണി കളിച്ചത് ചെന്നൈ സൂപ്പർ കിംഗ്സിന് വേണ്ടി മാത്രമാണ്.വിക്കറ്റ് കീപ്പറായും നായകനായും ധോണിയുടെ പിന്തുടർച്ചാവകാശിയെത്തേടിയുള്ള ചെന്നൈ സൂപ്പർ കിംഗ്സിന്റെ അന്വേഷണം മലയാളിതാരം സഞ്ജു സാംസണിലെത്തിനിൽക്കുകയാണ്. 2021 മുതൽ രാജസ്ഥാൻ റോയൽസിനെ നയിച്ച സഞ്ജു ഈ സീസണിന് മുന്നോടിയായാണ് ആ ടീമിൽ നിന്ന് മാറി ചെന്നൈയിലേക്ക് എത്തിയത്. ലോകകപ്പിലെ മികച്ച പ്രകടനത്തിന്റെ ആത്മവിശ്വാസവുമായി ചെന്നൈയിലെത്തിയ സഞ്ജുവിനെ ആവേശത്തോടെയാണ് ആരാധകർ സ്വീകരിച്ചത്.


Source link

Related Articles

Back to top button