CINEMA
‘ധുരന്ദറിന്റെ ലാഭവിഹിതം വേണം, 500 കോടിയെങ്കിലും ഞങ്ങൾക്ക് നൽകണം’; ആവശ്യവുമായി പാക് നിവാസികൾ

രൺവീർ സിംഗ് നായകനായി എത്തിയ ധുരന്ദർ: ദ റിവഞ്ച് എന്ന ചിത്രത്തിന്റെ ലാഭവിഹിതം ആവശ്യപ്പെട്ട് പാകിസ്ഥാനിലെ ല്യാരി നിവാസികൾ. ധുരന്ദർ സിനിമ ഷൂട്ട് ചെയ്തതിന്റെ പശ്ചാത്തലം ല്യാരിയാണ്. ഞങ്ങളുടെ നാടിന്റെ വികസനത്തിനായി ചിത്രത്തിന്റെ നിർമ്മാതാക്കൾ ലാഭവിഹിതത്തിന്റെ പകുതിയോ അതിലധികമോ നൽകണമെന്നാണ് ല്യാരി നിവാസികൾ ആവശ്യപ്പെടുന്നത്. ഞങ്ങളുടെ നഗരത്തെ ഉപയോഗപ്പെടുത്തിയാണ് ഇത്രയധികം പണം സമ്പാദിച്ചതെന്നും പ്രദേശവാസികൾ ചൂണ്ടിക്കാണിക്കുന്നു. ‘ചിത്രം 1000 കോടി നേടിയിട്ടുണ്ടെങ്കിൽ 500 കോടി രൂപയെങ്കിലും ഞങ്ങൾക്ക് നൽകണം. എന്നാൽ മാത്രമേ ഇവിടെയുള്ള റോഡുകൾ നന്നാക്കാൻ സാധിക്കുകയുള്ളൂ. ല്യാരിയുടെ പേരിൽ പണം സമ്പാദിക്കുമ്പോൾ, ആ പണം പ്രദേശത്ത് കൂടി ഉപകരിക്കണം. അതുകൊണ്ട് സിനിമയുടെ നിർമ്മാതാക്കൾ നല്ലൊരു തുക സംഭാവന നൽകണം’- പ്രദേശവാസികൾ ആവശ്യപ്പെടുന്നു.
Source link


