ധനുഷും രാം ചരണും നേർക്കുനേർ ( തിങ്കൾ

കരയുമായി ധനുഷും പെദ്ധിയുമായി രാംചരണും ഏപ്രിൽ 30ന് തെലുങ്ക് സൂപ്പർതാരം രാം ചരൺ നായകനായി ദേശീയ അവാർഡ് ജേതാവ് ബുചി ബാബു സന രചനയും സംവിധാനവും നിർവഹിക്കുന്ന പാൻ ഇന്ത്യൻ ചിത്രം ’പെദ്ധിയും ധനുഷ് നായകനായി വിഘ്നേഷ് രാജ സംവിധാനം ചെയ്യുന്ന കര എന്ന ചിത്രവും ഏപ്രിൽ 30ന് തിയേറ്രറിൽ . രണ്ടു ഭാഷകളിലെ വലിയ താരങ്ങളുടെ ചിത്രങ്ങൾ ആഗോള റിലീസായി ഒരേ ദിവസം എത്തുന്നു എന്നതാണ് പ്രത്യേകത. വൻ പ്രതീക്ഷ നൽകുന്നതാണ് രണ്ടു ചിത്രങ്ങളും. പെദ്ധിയിൽ ജാൻവി കപൂർ ആണ് നായിക, മാസ് ആക്ഷൻ ഡ്രാമയായി ഒരുക്കുന്ന ചിത്രത്തിൽ കന്നഡ സൂപ്പർതാരം ശിവരാജ് കുമാർ, ജഗപതി ബാബു, ബോളിവുഡ് താരം ദിവ്യേന്ദു ശർമ എന്നിവരാണ് മറ്റ് താരങ്ങൾ. ബോളിവുഡ് സംഘട്ടന സംവിധായകൻ ശ്യാം കൗശലിന്റെ നേതൃത്വത്തിൽ ഒരുക്കിയ ബ്രഹ്മാണ്ഡ സംഘട്ടന രംഗം ചിത്രത്തിന്റെ പ്രധാന ആകർഷണമായി മാറുമെന്നാണ് സൂചന.വൃദ്ധി സിനിമാസിന്റെ ബാനറിൽ വെങ്കട സതീഷ് കിലാരു ആണ് നിർമ്മാണം. മൈത്രി മൂവി മേക്കേഴ്സ്, സുകുമാർ റൈറ്റിങ്സ് എന്നിവർ ചേർന്നാണ് അവതരിപ്പിക്കുന്നത്.എ. ആർ. റഹ്മാൻ ഈണം പകരുന്നു.അതേസമയം പോർ തൊഴിലിനു ശേഷം വിഘ്നേഷ് രാജ സംവിധാനം ചെയ്യുന്ന കരത്തിൽ മമിത ബൈജു ആണ് നായിക. ജി.വി. പ്രകാശ്കുമാർ സംഗീതം ഒരുക്കുന്നു. വേൽസ്
Source link



