LATEST

ദൈവം രക്ഷിച്ചു: ഫറൂഖ് അബ്ദുള്ള


ശ്രീനഗർ: ‘എനിക്ക് സുഖമാണ്. ദൈവം എന്നെ രക്ഷിച്ചു”-​ വധശ്രമത്തിൽ നിന്ന് തലനാരിഴയ്ക്കു രക്ഷപ്പെട്ട ജമ്മു കാശ്മീർ മുൻ മുഖ്യമന്ത്രിയും നാഷണൽ കോൺഫറൻസ് അദ്ധ്യക്ഷനുമായ ഫാറൂഖ് അബ്ദുള്ള പ്രതികരിച്ചു. സുരക്ഷാ ഉദ്യോഗസ്ഥർ തടയുന്നതിന് മുമ്പ് അക്രമി അടുത്തെത്തി. അവസാന നിമിഷം, സുരക്ഷാ ഉദ്യോഗസ്ഥർ അദ്ദേഹത്തെ കീഴടക്കി. എന്നെ ഉടൻ കാറിൽ കയറ്റി സുരക്ഷിതമായി കൊണ്ടുപോയി- അദ്ദേഹം പറഞ്ഞു.സംഭവം വലിയ ആശങ്കയുയർത്തുന്നുവെന്ന് അദ്ദേഹത്തിന്റെ മകനും ജമ്മു കാശ്മീർ മുഖ്യമന്ത്രിയുമായ ഒമർ അബ്ദുള്ള പ്രതികരിച്ചു. ലോഡ് ചെയ്ത പിസ്റ്റളുമായി ഒരാൾക്ക് പോയിന്റ്ബ്ലാങ്ക് റേഞ്ചിലെത്താനായി. ഇസഡ് + സുരക്ഷയുള്ള മുൻ മുഖ്യമന്ത്രിയുടെ അടുത്തെത്താൻ പ്രതിക്ക് എങ്ങനെ കഴിഞ്ഞു എന്നതുൾപ്പെടെ നിരവധി ചോദ്യങ്ങളുണ്ട്- പിതാവിനെ വസതിയിലെത്തി സന്ദർശിച്ച ശേഷം ഒമർ പറഞ്ഞു. ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ ഉൾപ്പെടെ നിരവധി പ്രമുഖർ ആക്രമണത്തെ അപലപിച്ചു. ക്രമസമാധാനം പുനഃസ്ഥാപിക്കുക, വെടിവയ്പ് സംഭവം അന്വേഷിക്കുക എന്നിങ്ങനെ എഴുതിയ പ്ലക്കാർഡുകളുമേന്തി നൂറുകണക്കിന് പ്രവർത്തകരും നേതാക്കളും പ്രതിഷേധിച്ചു.


Source link

Related Articles

Back to top button