ദേശീയ പ്രവേശന പരീക്ഷകൾക്ക് സജ്ജരായി വിദ്യാർത്ഥികൾ

തിരുവനന്തപുരം: പ്ലസ് ടു പരീക്ഷകൾ പൂർത്തിയാകുന്നതോടെ കരിയറിലെ നിർണായകമായ പ്രവേശന പരീക്ഷാ കാലത്തിലേക്ക് പ്രവേശിച്ച് വിദ്യാർത്ഥികൾ രാജ്യത്തെ പ്രമുഖ മെഡിക്കൽ, എൻജിനിയറിംഗ്, സെൻട്രൽ യൂണിവേഴ്സിറ്റികൾ എന്നിവിടങ്ങളിലേക്കുള്ള 2026-ലെ പ്രവേശന പരീക്ഷാ കലണ്ടർ ദേശീയ പരീക്ഷാ ഏജൻസി പുറത്തുവിട്ടു. വിശദവിവരങ്ങൾക്കായി nta.ac.in, cee.kerala.gov.in സന്ദർശിക്കാം.രാജ്യത്തെ എം.ബി.ബി.എസ്, ബി.ഡി.എസ്, ആയുഷ് കോഴ്സുകളിലേക്കുള്ള ഏകീകൃത പ്രവേശന പരീക്ഷയായ നീറ്റ് യു.ജി 2026 മേയ് 3-ന് നടക്കും. ഉച്ചയ്ക്ക് 2 മണി മുതൽ 5.20 വരെ ഓഫ്ലൈൻ രീതിയിലായിരിക്കും പരീക്ഷ. ഇതിനായുള്ള അപേക്ഷാ നടപടികൾ പൂർത്തിയായിക്കഴിഞ്ഞു. ഏപ്രിൽ അവസാന വാരത്തോടെ അഡ്മിറ്റ് കാർഡുകൾ എൻ.ടി.എ വെബ്സൈറ്റിൽ ലഭ്യമാകും. ഫിസിക്സ്, കെമിസ്റ്റി, ബയോളജി വിഷയങ്ങളിൽ നിന്നുള്ള ചോദ്യങ്ങളാണ് പരീക്ഷയിലുണ്ടാകുക. സാങ്കേതിക മികവിന് ജെ.ഇ.ഇ മെയിൻ
Source link



