‘ദേശീയ താരമാണെന്ന് മറക്കരുത്’; ലോകകപ്പ് ആഘോഷ വേദിയിൽ ഒരുമിച്ച് കിടന്ന് ചുംബിച്ചും കെട്ടിപ്പിടിച്ചും ഹാർദികും മഹികയും

അഹമ്മദാബാദ്: ട്വന്റി-20 ലോകകപ്പ് ക്രിക്കറ്റ് ഫൈനലിൽ കിവികളെ 96റൺസിന് തോൽപ്പിച്ചാണ് സൂര്യകുമാർ യാദവും സംഘവും ഇത്തവണ ട്വന്റി-20 ലോകകപ്പിൽ മുത്തമിട്ടത്. തുടർച്ചയായി രണ്ടു കിരീടങ്ങൾ നേടുന്ന ആദ്യ ടീം, കപ്പ് നേടുന്ന ആദ്യത്തെ ആതിഥേയർ എന്നിങ്ങനെയുള്ള ചരിത്ര നേട്ടവും ഇത്തവണത്തെ ലോകകപ്പിലെ സവിശേഷതകളാണ്. കളിയിലെ പ്രധാന താരമായി മലയാളി താരം സഞ്ജു സാംസൺ മാറിയതും ലോകക്രിക്കറ്റിന്റെ ശ്രദ്ധാകേന്ദ്രമായി മാറി. കലാശപ്പോരിലെ വിജയാഘോഷങ്ങൾക്ക് പിന്നാലെ ഇന്ത്യൻ ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യയും കാമുകി മഹിക ശർമയും ഒന്നിച്ചുള്ള പ്രണയാദുരമായ ചിത്രങ്ങളും വീഡിയോകളുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.മത്സരം കഴിഞ്ഞ ഉടൻ തന്നെ മഹിക ഗ്രൗണ്ടിലേക്ക് ഓടിയെത്തി ഹാർദിക്കിനെ കെട്ടിപ്പിടിക്കുകയും ചുംബനം നൽകുകയും ചെയ്തിരുന്നു. ഇന്ത്യൻ പതാക പുതച്ചുനിന്ന ഹാർദിക്കിനൊപ്പം മഹിക നൃത്തം ചെയ്യുന്ന ദൃശ്യങ്ങളും നേരത്തെ തന്നെ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇരുവരുടെയും റൊമാന്റിക് വീഡിയോയും ചർച്ചയാകുന്നത്.മൈതാനത്തിന് നടുവിലെ പോഡിയത്തിൽ ഹാർദിക്കും മഹികയും ഇരിക്കുകയും കിടക്കുകയും ചെയ്യുന്നുണ്ട് .ഇതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. ഇരുവരും ഒന്നിച്ചുള്ള ആഘോഷത്തിന് ആരാധകർക്കിടയിൽ നിന്നും കടുത്ത വിമർശനങ്ങൾ ഉയരുന്നുണ്ട്. ഇതൊക്കെ കുറച്ച് ഓവറെല്ലെ എന്ന് ഒരു വിഭാഗം ചോദിക്കുമ്പോൾ മറ്റു ചിലർ സൂപ്പർ താരത്തിനും കാമുകിക്കും പിന്തുണയുമായും രംഗത്തെത്തുന്നുണ്ട്.
Source link


