test del 3

ദേശീയപാത 6 വരിയായി, വൈദ്യുതി വിതരണം താറുമാറായി; അറ്റകുറ്റപ്പണിക്ക് കെഎസ്ഇബിയിൽ എൻഎച്ച്എഐ അടയ്ക്കേണ്ടത് 90 ലക്ഷം


കോഴിക്കോട് ∙ ദേശീയപാത ആറു വരിയാക്കി വീതി കൂട്ടിയപ്പോൾ മുറിഞ്ഞുപോയ വൈദ്യുത ലൈൻ 5 മാസം കഴിഞ്ഞിട്ടും പുനഃസ്ഥാപിച്ചിട്ടില്ല. ചേവായൂർ സബ് സ്റ്റേഷനിൽനിന്നു ഗാന്ധി റോഡ് സബ് സ്റ്റേഷനിലേക്ക് വൈദ്യുതി എത്തിക്കുന്ന 110 കെവി ലൈനിലെ രണ്ടു കേബിളുകളാണ് കുടിൽതോട് മുതിരക്കാല ജംക്‌ഷനിൽ മുറിഞ്ഞുപോയത്. ഇതോടെ ഗാന്ധിറോഡ് സബ് സ്റ്റേഷനിൽ വൈദ്യുത വിതരണം മുടങ്ങി. തുടർന്ന് നല്ലളം – ഗാന്ധിറോഡ് ലൈൻ വഴി വൈദ്യുതി എത്തിക്കാനും തുടങ്ങി.കേബിൾ അറ്റകുറ്റപ്പണി നടത്തുന്നതിനു എൻഎച്ച്എഐ 90 ലക്ഷം രൂപയാണ് കെഎസ്ഇബിയിൽ അടയ്ക്കേണ്ടത്. കേബിളിനു മാത്രം 19 ലക്ഷം രൂപയും ജോയിന്റ് ക്ലിപ്പിന് 3.5 ലക്ഷം രൂപയുമാണ് ചെലവ്. ലൈൻ പുനഃസ്ഥാപിക്കുന്നതിനായി ശീതീകരിച്ച ചേംബറിന്റെ നിർമാണം ആരംഭിച്ചതായി കെഎസ്ഇബി അറിയിച്ചു.


Source link

Back to top button