test del 5 copy of del 3

ദേശീയപാത നിർമാണം: ലക്ഷ്യമിട്ടതിനെക്കാൾ 15% അധികം പൂർത്തിയാക്കിയെന്ന് അധികൃതർ


ആലപ്പുഴ ∙ കഴിഞ്ഞ സാമ്പത്തിക വർഷം രാജ്യത്താകെ ദേശീയപാത നിർമാണത്തിൽ മെല്ലെപ്പോക്ക്. പക്ഷേ, ലക്ഷ്യമിട്ടതിനെക്കാൾ 15% അധികമാണു പൂർത്തിയാക്കിയതെന്നു ദേശീയപാത അതോറിറ്റി അധികൃതർ പറഞ്ഞു. 2024–25 സാമ്പത്തിക വർഷം 5614 കിലോമീറ്റർ ദേശീയപാത വികസനമാണു പൂർത്തിയാക്കിയത്, 2,50,000 കോടി രൂപ. 2025–26ൽ പൂർത്തിയാക്കിയത് 5313 കി.മീ. ആയി കുറഞ്ഞു.അതിനെക്കാൾ 2.5% അധികം തുക വിനിയോഗിച്ചു. അധികമായി വേണ്ടി വന്ന 5978 കോടി രൂപ അതോറിറ്റി തന്നെ കണ്ടെത്തുകയായിരുന്നെന്നും അധികൃതർ പറഞ്ഞു. 2022–23ൽ 1,73,000 കോടി, 2023–24ൽ 2,07,000 കോടി വീതമാണു ചെലവിട്ടത്. പദ്ധതിവിഹിതത്തിൽ ക്രമാനുഗത വളർച്ചയ്ക്കിടെയാണു കഴിഞ്ഞ സാമ്പത്തിക വർഷം ഇതിൽ കുറവു വന്നത്.


Source link

Back to top button