LATEST

ദേവസ്വത്തിലെ സി.പി.എം സംഘടന പിളർപ്പിലേക്ക് 


തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡിലെ സി.പി.എം സംഘടന പിളർപ്പിലേക്കെന്ന് സൂചന. ദേവസ്വത്തിന്റെ പത്ത് ഗ്രൂപ്പുകളിലും സംഘടന ഭിന്നിച്ചു നിൽക്കുകയാണ്.തിങ്കളാഴ്ച സംസ്ഥാന കമ്മിറ്റി യോഗത്തിൽ 15 പേർ മാത്രമാണ് പങ്കെടുത്തത്. 65 അംഗ കമ്മിറ്റിയിലെ ട്രഷറർ, ജോയിന്റ് സെക്രട്ടറിമാർ, വൈസ് പ്രസിഡന്റുമാർ എന്നിവരടക്കം 45 പേർ വിട്ടുനിന്നു. പ്രശ്നം പരിഹരിക്കാനുള്ള സി.പി.എം നേതൃത്വത്തിന്റെ നീക്കവും പരാജയപ്പെട്ടു.ഡെപ്യൂട്ടി ദേവസ്വം കമ്മിഷണർമാർ ഉൾപ്പെടെയുള്ള മുതിർന്ന ഉദ്യോഗസ്ഥർ സംസ്ഥാന കമ്മിറ്റിയിലും സെക്രട്ടേറിയറ്റിലുമുണ്ട്. സംഘടനാതീരുമാനങ്ങൾ നടപ്പാക്കേണ്ടത് ഇവരിലൂടെയാണ്. ഇവരിൽ മിക്കവരും സംഘടനാ പ്രവർത്തനം നിർത്തിവെച്ചു. പ്രവർത്തകരിൽ പലരും ബി.ജെ.പി സംഘടനയിലേക്ക് മാറി. മറ്റു ചിലർ സ്വതന്ത്ര സംഘടനയായ എംപ്ലോയീസ് ഫെഡറേഷനിൽ ചേർന്നു.


Source link

Related Articles

Back to top button