LATEST

ദുരന്തത്തിന് പിന്നാലെ ദുരന്തം; പിരപ്പൻകോട് അപകടത്തിൽപ്പെട്ട കാർ പൊലീസ് സ്റ്റേഷന് മുന്നിൽ കത്തിനശിച്ചു


തിരുവനന്തപുരം: പിരപ്പൻകോട് അപകടത്തിൽപ്പെട്ട കാർ കത്തിയമർന്നു. ഇന്ന് രാവിലെ വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷന് മുന്നിൽ വച്ചായിരുന്നു സംഭവം. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.അപകടത്തെത്തുടർന്ന് വയറിംഗിലുണ്ടായ തകരാറോ ഷോർട്ട് സർക്യൂട്ടോ ആണ് തീപിടുത്തത്തിന് കാരണമായതെന്നാണ് വിവരം. സ്റ്റേഷന് മുന്നിൽ തീ പടർന്നതോടെ പൊലീസുകാരും നാട്ടുകാരും ചേർന്ന് തീ അണയ്ക്കാൻ ശ്രമിച്ചെങ്കിലും വാഹനം ഏതാണ്ട് പൂർണമായും കത്തിനശിച്ചു. പിന്നീട് ഫയർഫോഴ്സ് എത്തി തീ നിയന്ത്രണവിധേയമാക്കുകയായിരുന്നു.


Source link

Back to top button