test del 5 copy of del 3

ദുഃഖവെള്ളി പ്രാർഥനയ്ക്കായി എത്തിയ വിശ്വാസികളുടെ ഇടയിലേക്ക് കാർ പാഞ്ഞു കയറി; 5 പേർക്ക് പരുക്ക്


കൽപറ്റ ∙ നടവയലിൽ ദുഃഖവെള്ളി പ്രാർഥനയ്ക്കായി എത്തിയ വിശ്വാസികളുടെ ഇടയിലേക്ക് കാർ പാഞ്ഞു കയറി അഞ്ചു പേർക്ക് പരുക്ക്. വെള്ളി രാവിലെ ഏഴരയോടെ നടവയൽ ഹോളിക്രോസ് ദേവാലയത്തിന് സമീപമാണ് അപകടം ഉണ്ടായത്. അപകടത്തിൽ പരുക്കേറ്റവരെ കൽപറ്റയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തെക്കുംതറ സ്വദേശികളായ കൊല്ലിമാക്കിൽ മിനി ബിജു, സ്റ്റെഫാന ,നീർവാരം ചീൻകല്ലേലിൽ സിസിലി ജോസഫ്, നിർവാരം അമ്പാശേരിയിൽ സണ്ണി തോമസ്, ത്രേസ്യാമ്മ എന്നിവർക്കാണ് പരുക്കേറ്റത്. പള്ളിക്കു സമീപം നിയന്ത്രണം വിട്ടെത്തിയ കാർ ഇവരുടെ നേരെ ഇടിച്ചു കയറുകയായിരുന്നു.


Source link

Back to top button