test del 4 copy of del 3

‘ദിവസവും 51 ലക്ഷത്തിലധികം സിലിണ്ടറുകൾ വിതരണം ചെയ്യുന്നു; പാചകവാതക ക്ഷാമമില്ല’


ന്യൂഡൽഹി ∙ രാജ്യത്ത് പാചകവാതക ലഭ്യത ഉറപ്പാക്കുന്നതിന്റെ ഭാഗമായി 5 കിലോയുടെ ചെറിയ എൽപിജി സിലിണ്ടറുകളുടെ വിതരണം ശക്തമാക്കിയതായി കേന്ദ്രസർക്കാർ. മാർച്ച് 23 മുതൽ ഇതുവരെ ഏകദേശം 6.6 ലക്ഷം സിലിണ്ടറുകളാണ് ഇത്തരത്തിൽ വിറ്റഴിച്ചത്. സാധുവായ തിരിച്ചറിയൽ രേഖ ഹാജരാക്കിയാൽ ഗ്യാസ് ഏജൻസികളിൽ നിന്ന് നേരിട്ട് ഈ സിലിണ്ടറുകൾ വാങ്ങാം. സാധാരണ 14.2 കിലോ സിലിണ്ടറുകൾക്ക് വേണ്ടത് പോലെ ഇതിനു മേൽവിലാസം തെളിയിക്കുന്ന രേഖകൾ ആവശ്യമില്ല.ഗ്യാസ് സിലിണ്ടറുകൾ പൂഴ്ത്തിവയ്ക്കുന്നതിനും കരിഞ്ചന്തയിൽ വിൽക്കുന്നതിനുമെതിരെ കർശന നടപടിയാണ് തങ്ങൾ സ്വീകരിക്കുന്നതെന്നും പെട്രോളിയം മന്ത്രാലയം വ്യക്തമാക്കി. മാർച്ചിൽ മാത്രം 50,000 സിലിണ്ടറുകൾ പിടിച്ചെടുത്തു. വീഴ്ച വരുത്തിയ 1,400 വിതരണക്കാർക്ക് നോട്ടിസ് നൽകുകയും 36 ഏജൻസികളെ സസ്‌പെൻഡ് ചെയ്യുകയും ചെയ്തു. വീടുകൾ, ആശുപത്രികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയ്ക്കാണ് പാചകവാതക വിതരണത്തിൽ മുൻഗണന നൽകുന്നത്. അതേസമയം, വാണിജ്യ ആവശ്യങ്ങൾക്കുള്ള സിലിണ്ടറുകളുടെ വിതരണം 70 ശതമാനമായി പരിമിതപ്പെടുത്തിയിട്ടുണ്ട്.


Source link

Back to top button