LATEST
തൃശൂർ പൂരം: തിരുവമ്പാടി പന്തലിന് കാൽനാട്ടി

തൃശൂർ: തൃശൂർ പൂരത്തിന് മുന്നോടിയായി തിരുവമ്പാടി വിഭാഗത്തിന്റെ നടുവിലാൽ, നായ്ക്കനാൽ അലങ്കാര പന്തലുകളുടെ കാൽനാട്ടി. ഇന്നലെ രാവിലെ നടന്ന ചടങ്ങിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപി, കോർപറേഷൻ മേയർ ഡോ. നിജി ജസ്റ്റിൻ, ഡെപ്യൂട്ടി മേയർ എ.പ്രസാദ്, മുൻമന്ത്രി വി.എസ്.സുനിൽകുമാർ തുടങ്ങിയവർ പങ്കെടുത്തു. തിരുവമ്പാടി ദേവസ്വം പ്രസിഡന്റ് കേണൽ പി.ആർ.എം.രവി, സെക്രട്ടറി കെ.ഗിരീഷ് കുമാർ, വൈസ് പ്രസിഡന്റ് പ്രശാന്ത് മേനോൻ, ജോ. സെക്രട്ടറി പി.രാധാകൃഷ്ണൻ, തിരുവമ്പാടി മേളപ്രമാണി ചെറുശ്ശേരി കുട്ടൻ മാരാർ തുടങ്ങിയവർ പങ്കെടുത്തു. പാറമേക്കാവിന്റെ മണികണ്ഠനാൽ പന്തലിന്റെ കാൽനാട്ടൽ കഴിഞ്ഞദിവസം നടത്തിയിരുന്നു.
Source link


