test del 3
തൃശൂരിൽ ബിജെപി കിറ്റ് വിതരണം ചെയ്യുന്നുവെന്ന് ആരോപണം; പൈലറ്റിനെ തന്ത്രപരമായി രക്ഷിച്ച് യുഎസ് –പ്രധാനവാർത്തകൾ

തൃശൂർ വാടാനപ്പള്ളിയിൽ ബിജെപി കിറ്റ് വിതരണം ചെയ്യുന്നു എന്ന ആരോപണവുമായി യുഡിഎഫും എൽഡിഎഫും രംഗത്തെത്തിയതും സംസ്ഥാനത്ത് യുഡിഎഫ് തരംഗമാണെന്നും ഒരു ഡസൻ മന്ത്രിമാർ തോൽക്കുമെന്നുമുള്ള പ്രതിപക്ഷനേതാവ് വി.ഡി സതീശന്റെ പ്രതികരണവും ഇന്നത്തെ പ്രധാന തിരഞ്ഞെടുപ്പ് വാർത്തകളാണ്. ഇറാനിൽ കാണാതായ യുഎസ് ഫൈറ്റർ ജെറ്റ് പൈലറ്റിനെ തന്ത്രപരമായി രക്ഷപ്പെടുത്തിയതും ശ്രദ്ധിക്കപ്പെട്ടു. വയനാട് ഫണ്ട് ആരോപണങ്ങൾക്കെതിരെ കോണ്‍ഗ്രസ് ഡിജിപിക്ക് പരാതി നൽകിയതും അമിത് ഷാ കോഴിക്കോട് പ്രചാരണത്തിനെത്തിയതും വാർത്തകളായി. വായിക്കാം ഇന്നത്തെ പ്രധാനവാർത്തകൾ ഒരിക്കൽക്കൂടി…സംസ്ഥാനത്ത് എല്ലായിടത്തും യുഡിഎഫ് തരംഗമാണെന്നും നൂറിലധികം സീറ്റുകളുമായി യുഡിഎഫ് അധികാരത്തിലെത്തുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. സര്‍ക്കാരിന് എതിരായ അതിശക്തമായ പ്രതിഷേധവും യുഡിഎഫിനെ കുറിച്ചുള്ള പ്രതീക്ഷകളും ജനങ്ങള്‍ക്കിടയിലുണ്ട്.“ഞങ്ങൾ അവനെ വീണ്ടെടുത്തു”– ഇറാനിൽ തകർന്നു വീണ എഫ്–15 ഇ യുദ്ധവിമാനത്തിലെ കാണാതായ പൈലറ്റിനെ സാഹസികമായ തിരച്ചിലിനും രക്ഷാപ്രവർത്തനത്തിനും ഒടുവിൽ രക്ഷപ്പെടുത്തിയശേഷം യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചതിങ്ങനെ
Source link


