test del 3

‘തൃത്താലയിലെ ജനങ്ങൾ തീരുമാനിക്കട്ടെ, ആരാണ് ബെസ്റ്റെന്ന്’; എം.ബി.രാജേഷിനെ സംവാദത്തിന് ക്ഷണിച്ച് വി.ടി.ബൽറാം


തൃത്താല ∙ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും തമ്മിൽ സംവാദം ഉറപ്പായ സാഹചര്യത്തിൽ തൃത്താല മണ്ഡലത്തിലും എൽഡിഎഫ് സ്ഥാനാർഥി എം.ബി. രാജേഷുമായി സംവാദത്തിന് തയാറാണെന്ന് യുഡിഎഫ് സ്ഥാനാർഥിയും കോൺഗ്രസ് നേതാവുമായ വി.ടി. ബൽറാം. സമൂഹമാധ്യമത്തിലൂടെയാണ് ബൽറാം ഇക്കാര്യം അറിയിച്ചത്. പത്ത് വർഷവും അഞ്ച് വർഷവും എന്ന താരതമ്യത്തിലെ അസമത്വം പോലും പരിഗണിക്കേണ്ടതില്ല. ഭരണപക്ഷ എംഎൽഎ എന്ന നിലയിലെ 2011-16 കാലത്തെ എന്റെ അഞ്ച് വർഷവും ഭരണപക്ഷത്തെ പ്രമുഖ മന്ത്രിയും സ്പീക്കറുമെന്ന നിലയിലെ എതിർ സ്ഥാനാർഥിയുടെ 2021-26 കാലത്തെ അഞ്ച് വർഷവും തന്നെ താരതമ്യത്തിനെടുക്കാം. വസ്തുതകളുടെയും അനുഭവങ്ങളുടെയും അടിസ്ഥാനത്തിൽ തൃത്താലയിലെ ജനങ്ങൾ തീരുമാനിക്കട്ടെ, ആരാണ് ബെസ്റ്റെന്ന്. തൃത്താലക്കാർ തന്നെ പറയട്ടെ, നിലവിലെ അവസ്ഥയിൽ അവർ യഥാർഥത്തിൽ ഹാപ്പി ആണോ എന്ന്.


Source link

Back to top button